ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ബന്തടുക്ക: പരീക്ഷ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്തടുക്ക മലാംകുണ്ടിലെ കെ.വി. സുരണ്യ(17)യെയാണ് ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയായ സുരണ്യ ഇന്ന് നടക്കേണ്ട പൊതു പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണി […]

ബന്തടുക്ക: പരീക്ഷ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്തടുക്ക മലാംകുണ്ടിലെ കെ.വി. സുരണ്യ(17)യെയാണ് ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയായ സുരണ്യ ഇന്ന് നടക്കേണ്ട പൊതു പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണി കെട്ടി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് സുരണ്യയെ കണ്ടെത്തിയത്. തൊട്ടടുത്ത മേശയില്‍ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബന്തടുക്ക ടൗണിലെ ഹോട്ടല്‍ ജീവനക്കാരന്‍ വി. ബാബുവിന്റെയും ആയുര്‍വേദ മരുന്നുകള്‍ വില്‍പന നടത്തുന്ന സുജാതയുടെയും മകളാണ്. സുരഭിയാണ് സഹോദരി. സുരണ്യയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട് മുദ്ര വെച്ച് പൂട്ടി അന്വേഷണം തുടങ്ങി.