കുമ്പളയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം പതിവായത് പൊലീസിന് തലവേദനയാകുന്നു

കുമ്പള: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായതും ഇത് നിയന്ത്രിക്കാനാവാത്തതും പൊലീസിനും അധ്യാപകര്‍ക്കും തലവേദനയാകുന്നു. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടോളം മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയെ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തിന് ഇരയായത്.സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് മര്‍ദ്ദിക്കുകയും അതിനിടെ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി പിറകില്‍ […]

കുമ്പള: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായതും ഇത് നിയന്ത്രിക്കാനാവാത്തതും പൊലീസിനും അധ്യാപകര്‍ക്കും തലവേദനയാകുന്നു. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടോളം മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയെ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അക്രമത്തിന് ഇരയായത്.
സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് മര്‍ദ്ദിക്കുകയും അതിനിടെ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി പിറകില്‍ നിന്ന് ആഞ്ഞ് ചവിട്ടുകയും റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയെ സംഘത്തിലെ മറ്റുള്ളവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ് സംഘം വിദ്യാര്‍ത്ഥിയെ റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സ്‌കൂള്‍ തുറന്ന ശേഷം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏഴോളം തവണയാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. പലപ്പോഴും നിസാര പ്രശ്‌നങ്ങളുടെ പേരിലാണ് തമ്മിലടി. ഒരു മാസം മുമ്പുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് അടിയേറ്റിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാവാത്ത് പൊലീസിനെയും അധ്യാപകരെയും കുഴക്കുകയാണ്. മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥമാര്‍ക്കും ഒപ്പ് ശേഖരിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കളും നാട്ടുകാരും.

Related Articles
Next Story
Share it