മടിയന്‍ കൂലോത്തെ ചെങ്കല്ല് പാകിയ തിരുമുറ്റമൊരുങ്ങി; സമര്‍പ്പണം 28ന്
കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രത്തില്‍ ചിത്രപ്പണികളോടെയുള്ള തിരുമുറ്റം ഒരുങ്ങി. സമര്‍പ്പണച്ചടങ്ങ് 28ന് രാവിലെ 11 ന് തടങ്ങും. 25 ലക്ഷം രൂപ ചെലവിലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്ഷേത്ര തിരുമുറ്റം ചിത്രപ്പണികളോടെ പരമ്പരാഗത രീതിയില്‍ ചെങ്കല്ല് പാകി മനോഹരമാക്കിയത്. ആറ് ദീപക്കാലുകള്‍, ബാലാമക്കല്ല് ഉള്‍പ്പെടെയാണ് കല്ലുപാകല്‍ പൂര്‍ത്തീകരിച്ചത്. മടിയന്‍, അടോട്ട് ,വെള്ളിക്കോത്ത്, മാണിക്കോത്ത്, കൊളവയല്‍, വേലാശ്വരം, മടിയന്‍ പാലക്കി, തുടങ്ങി ആലപ്പുഴയില്‍ നിന്നു വരെയുള്ള മടിയന്‍ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം […]

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രത്തില്‍ ചിത്രപ്പണികളോടെയുള്ള തിരുമുറ്റം ഒരുങ്ങി. സമര്‍പ്പണച്ചടങ്ങ് 28ന് രാവിലെ 11 ന് തടങ്ങും. 25 ലക്ഷം രൂപ ചെലവിലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്ഷേത്ര തിരുമുറ്റം ചിത്രപ്പണികളോടെ പരമ്പരാഗത രീതിയില്‍ ചെങ്കല്ല് പാകി മനോഹരമാക്കിയത്. ആറ് ദീപക്കാലുകള്‍, ബാലാമക്കല്ല് ഉള്‍പ്പെടെയാണ് കല്ലുപാകല്‍ പൂര്‍ത്തീകരിച്ചത്. മടിയന്‍, അടോട്ട് ,വെള്ളിക്കോത്ത്, മാണിക്കോത്ത്, കൊളവയല്‍, വേലാശ്വരം, മടിയന്‍ പാലക്കി, തുടങ്ങി ആലപ്പുഴയില്‍ നിന്നു വരെയുള്ള മടിയന്‍ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം മനോഹരമാക്കാന്‍ മുന്നിട്ടിറങ്ങിയത്. മുപ്പത് പേരടങ്ങുന്ന സംഘം വിശ്വാസികളുടെ കൂട്ടായ്മയാണിത്. പതിനാല് വര്‍ഷം മുമ്പ് സമിതിയുണ്ടായിരുന്നു. പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഇതിനു പിന്നില്‍. കുഞ്ഞമ്പു പുതിയ വീട്, ഗംഗന്‍ പാലക്കി ,സുന്ദരന്‍ അറയില്‍ വളപ്പ്,ഉണ്ണി അടാേട്ട്, സരേഷ് മാണിക്കോത്ത്,വിനു തെക്ക് വീട്, നാരായണന്‍ കൊളവയല്‍ ഇവര്‍ക്കൊപ്പം ആലപ്പുഴയിലെ പ്രവാസി സുഹൃത്തുക്കളും സഹകരിച്ചാണ് തിരുമുറ്റമൊരുക്കിയത്. .പാട്ടുല്‍സവത്തിന് സമര്‍പ്പണം നടത്താനായിരുന്നു തീരുമാനമെങ്കിലും കോവിഡ് കാരണം പ്രവര്‍ത്തികള്‍ നീണ്ടുപോയി. ദേവസ്വം ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് അനുവാദത്തോടെയായിരുന്നു തിരുമുറ്റം ചെങ്കല്ല് പാകല്‍ പ്രവര്‍ത്തികളുടെ നിര്‍മാണം തുടങ്ങിയത്.