കാഞ്ഞങ്ങാട്ടെ തന്റെ വിജയം വികസനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; മന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും-ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കാഞ്ഞങ്ങാട്ടെ തന്റെ വിജയത്തെ കാണുന്നതെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ ഉജ്ജ്വല വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ എല്‍.ഡി.എഫിന് നല്‍കിയ അംഗീകാരമാണ്. ബി.ജെ.പി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനായി. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ഒരു ബദല്‍ രൂപപ്പെട്ടു. ജനങ്ങളുടെ താല്‍പര്യം അതാണ് സൂചിപ്പിക്കുന്നത്. വരും നാളുകളില്‍ വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളതെന്ന് ഈ വിജയം സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങളാണ് സര്‍ക്കാര്‍ നേരിട്ടത്. ഭരണത്തില്‍ കൂടുതല്‍ […]

കാസര്‍കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കാഞ്ഞങ്ങാട്ടെ തന്റെ വിജയത്തെ കാണുന്നതെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ ഉജ്ജ്വല വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ എല്‍.ഡി.എഫിന് നല്‍കിയ അംഗീകാരമാണ്. ബി.ജെ.പി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനായി. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ഒരു ബദല്‍ രൂപപ്പെട്ടു. ജനങ്ങളുടെ താല്‍പര്യം അതാണ് സൂചിപ്പിക്കുന്നത്. വരും നാളുകളില്‍ വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളതെന്ന് ഈ വിജയം സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങളാണ് സര്‍ക്കാര്‍ നേരിട്ടത്. ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്നു. കാഞ്ഞങ്ങാട്ട് തനിക്ക് ഭൂരിപക്ഷം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.ഡി.എഫിന് ശക്തിയുള്ള കേന്ദ്രങ്ങളില്‍ അവര്‍ക്കാണ് വോട്ട് കുറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന തീരദേശ മേഖലയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും പുതിയ പദ്ധതികള്‍ കൊണ്ടുവരാനും ശ്രമിക്കും. പുതിയ മന്ത്രിസഭയിലും രണ്ടാമനായി വരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത് എന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്. അവിടെ മെഡിക്കല്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലും ക്വാര്‍ട്ടേഴ്‌സുകളും വേണം. കൂടുതല്‍ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കോളേജിന് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാനാകുകയുള്ളു. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും-അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it