വികലാംഗ ഫെഡറേഷന്‍ സ്വീകരണം നല്‍കി

കാസര്‍കോട്: മുടങ്ങിക്കിടക്കുന്ന അംഗപരിമിതരുടെയും അംഗപരിമിതരെ പരിചരിക്കുന്നവരുടെയും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, പെന്‍ഷന്‍ 6000 രൂപയായി വര്‍ദ്ധിപ്പിക്കുക, താല്‍ക്കാലികമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്ത അംഗപരിമിതരായ ജീവനക്കാര്‍ക്ക് പുനര്‍നിയമനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വികലാംഗ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അടിയന്തിരമായി അംഗീകരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ഓര്‍ഫനേജ് കമ്മിറ്റിയുടെ വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത വികലാംഗ ഫെഡറേഷന്റെ സംസ്ഥാന വൈസ് […]

കാസര്‍കോട്: മുടങ്ങിക്കിടക്കുന്ന അംഗപരിമിതരുടെയും അംഗപരിമിതരെ പരിചരിക്കുന്നവരുടെയും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, പെന്‍ഷന്‍ 6000 രൂപയായി വര്‍ദ്ധിപ്പിക്കുക, താല്‍ക്കാലികമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്ത അംഗപരിമിതരായ ജീവനക്കാര്‍ക്ക് പുനര്‍നിയമനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വികലാംഗ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അടിയന്തിരമായി അംഗീകരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ഓര്‍ഫനേജ് കമ്മിറ്റിയുടെ വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത വികലാംഗ ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ ഹസൈനാര്‍ തളങ്കരയ്ക്ക് ഫെഡറേഷന്‍ സ്വീകരണം നല്‍കി.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ജെ മനോജ്, സി.വി രാമകൃഷ്ണന്‍, സി.പി ബിജു, കെ.വി ബാബു, സെബാസ്റ്റ്യന്‍ എസ്, ഷാജഹാന്‍ കോട്ടയം, വത്സല ബാലരാമപുരം, ഗണേഷ് പട്ടം, ബീന കെ.വി, കുമാരന്‍ തളിപ്പറമ്പ് പങ്കെടുത്തു.

Related Articles
Next Story
Share it