മുന്‍ഗാമികളുടെ പാത കൈവിട്ടുപോയതാണ് പരീക്ഷണങ്ങള്‍ക്ക് കാരണം-ബാവമുസ്ലിയാര്‍

ആലംപാടി: നല്ലകാര്യം കല്‍പ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന സമൂഹമായി നാം മുന്നോട്ട് വരണമെന്നും മുന്‍ഗാമികള്‍ കാണിച്ചു തന്നപാത കൈവിട്ടുപോയതാണ് ആധുനിക കാലത്ത് സമുദായം വലിയ പരീക്ഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പ്രഗത്ഭ വാഗ്മി ബാവമുസ്ല്യാര്‍ അങ്കമാലി പറഞ്ഞു. പുതുതലമുറയെ മതവിദ്യഭ്യാസം നല്‍കുന്നതിലും അധാര്‍മികതയില്‍ വീണുപോകാതെയും നാം കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാംവാര്‍ഷികത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്രമുശാവറ അംഗം പി.വി അബ്ദുല്‍സലാം ദാരിമി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, കെ.സി […]

ആലംപാടി: നല്ലകാര്യം കല്‍പ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന സമൂഹമായി നാം മുന്നോട്ട് വരണമെന്നും മുന്‍ഗാമികള്‍ കാണിച്ചു തന്നപാത കൈവിട്ടുപോയതാണ് ആധുനിക കാലത്ത് സമുദായം വലിയ പരീക്ഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പ്രഗത്ഭ വാഗ്മി ബാവമുസ്ല്യാര്‍ അങ്കമാലി പറഞ്ഞു. പുതുതലമുറയെ മതവിദ്യഭ്യാസം നല്‍കുന്നതിലും അധാര്‍മികതയില്‍ വീണുപോകാതെയും നാം കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാംവാര്‍ഷികത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്രമുശാവറ അംഗം പി.വി അബ്ദുല്‍സലാം ദാരിമി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, കെ.സി അബ്ദുല്‍റഹ്മാന്‍, ഉമര്‍മുസ്ല്യാര്‍, മിഹ്‌റാജ് അബ്ദുല്‍ഖാദര്‍ ഹാജി, മുഹമ്മദ് മേനത്ത്, അബുമുബാറക്ക്, അഫ്‌സല്‍ഇഖ്ബാല്‍ സംസാരിച്ചു.

Related Articles
Next Story
Share it