റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി

കാസര്‍കോട്: ഓണത്തിന് മുമ്പ് നല്‍കേണ്ടിയിരുന്ന ഓഗസ്റ്റ് മാസത്തെ കമ്മീഷനും ആയിരം രൂപ ഉത്സവകാല അലവന്‍സും നല്‍കാതെ റേഷന്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചും ഈ മാസത്തില്‍ വിതരണം ചെയ്യേണ്ട മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഭക്ഷ്യധാന്യങ്ങളും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ത്യോദയ സൗജന്യ അരിയും വിതരണത്തിന് ആവശ്യമായ തോതില്‍ പൂര്‍ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസ് […]

കാസര്‍കോട്: ഓണത്തിന് മുമ്പ് നല്‍കേണ്ടിയിരുന്ന ഓഗസ്റ്റ് മാസത്തെ കമ്മീഷനും ആയിരം രൂപ ഉത്സവകാല അലവന്‍സും നല്‍കാതെ റേഷന്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചും ഈ മാസത്തില്‍ വിതരണം ചെയ്യേണ്ട മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഭക്ഷ്യധാന്യങ്ങളും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ത്യോദയ സൗജന്യ അരിയും വിതരണത്തിന് ആവശ്യമായ തോതില്‍ പൂര്‍ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസ് മുന്നില്‍ ധര്‍ണ നടത്തി.
ജില്ലാ പ്രസിഡണ്ട് ശങ്കര്‍ ബെള്ളിഗെ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സതീശന്‍ ഇടവേലി അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, ജില്ലാ ട്രഷറര്‍ ഇ.കെ. അബ്ദുല്ല, നേതാക്കളായ കെ.വിജയന്‍ നായര്‍, എസ്.എന്‍. ഭട്ട്, കെ. ശ്രീധരന്‍, കെ.കൃഷ്ണ പ്രസാദ്, രവി കിഴൂര്‍, കൃഷ്ണ മണിയാണി, സുധാമ ഗോസാഡ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ലോഹിതാക്ഷന്‍ നായര്‍ മുന്നാട് നന്ദിയും പറഞ്ഞു.
ഉപ്പള: റേഷന്‍ വ്യാപാരികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ധര്‍ണ എ.കെ.ആര്‍.ആര്‍.ഡി.എ. സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
താലുക്ക് പ്രസിഡണ്ട് ശരണ്‍ ബന്തിയോട് അധ്യക്ഷത വഹിച്ചു. ശങ്കര്‍ റാഹു, കഞ്ചില്‍ മുഹമ്മദ്, പി.ബി. അബുബക്കര്‍, പി.സോമപ്പ, ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it