പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കും

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവെച്ചിട്ടും മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സിനും പരിശോധിക്കും. ഇതിനായി പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റെയും പ്രതിരോധ വാക്സിന്റെയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സിനും ഗുണനിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിന്‍സ് ബയോ […]

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവെച്ചിട്ടും മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സിനും പരിശോധിക്കും. ഇതിനായി പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റെയും പ്രതിരോധ വാക്സിന്റെയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സിനും ഗുണനിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിന്‍സ് ബയോ പ്രൊഡക്ടിന്റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്റെ പേവിഷ പ്രതിരോധ വാക്സിനും ആണ് പരിശോധിക്കുന്നത്.
പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് ആറുപേര്‍ മരിച്ചത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിമാറിയതിന് പിന്നാലെ ആദ്യം വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ന്യായീകരണം. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രേഖാമൂലം മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കി. ഇതോടെ മന്ത്രി സഭയില്‍ പറഞ്ഞത് കള്ളമെന്ന് ഉറപ്പായി. ഏറ്റവും ഒടുവില്‍ കുത്തിവയ്‌പ്പെടുത്ത പത്തനംതിട്ടയിലെ 13കാരി അഭിരാമിക്കും മരണം സംഭവിച്ചതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളി ഇല്ലാതായി.

Related Articles
Next Story
Share it