ഖായിദെ മില്ലത്ത് സെന്റര്‍ ധനസമാഹരണ ക്യാമ്പയിന്‍ 29നകം പൂര്‍ത്തിയാക്കും

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ പണിയുന്ന ഖായിദെ മില്ലത്ത് സെന്റര്‍ ധനസമാഹരണ ക്യാമ്പയിന്‍ 29 നകം പൂര്‍ത്തീകരിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.മുസ്ലിം ലീഗിന് കമ്മിറ്റികളുള്ള ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും മുസ്ലിം ലീഗ്, പോഷക സംഘടനകളുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, മുനിസിപ്പല്‍-പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും ജനപ്രതിനിധികളും സംയുക്തമായി ഗൃഹ സന്ദര്‍ശനം നടത്തി ധനസമാഹരണം നടത്തുവാനും നിശ്ചയിച്ച ക്വാട്ട പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമമായി പരിശോധിക്കുന്നതിന് […]

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ പണിയുന്ന ഖായിദെ മില്ലത്ത് സെന്റര്‍ ധനസമാഹരണ ക്യാമ്പയിന്‍ 29 നകം പൂര്‍ത്തീകരിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗിന് കമ്മിറ്റികളുള്ള ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും മുസ്ലിം ലീഗ്, പോഷക സംഘടനകളുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, മുനിസിപ്പല്‍-പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും ജനപ്രതിനിധികളും സംയുക്തമായി ഗൃഹ സന്ദര്‍ശനം നടത്തി ധനസമാഹരണം നടത്തുവാനും നിശ്ചയിച്ച ക്വാട്ട പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമമായി പരിശോധിക്കുന്നതിന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം 29ന് വീണ്ടും വിളിച്ചു ചേര്‍ക്കും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., വി.കെ.പി. ഹമീദലി, ഭാരവാഹികളായ പി.എം. മുനീര്‍ ഹാജി, എം.ബി. യൂസുഫ്, കെ.ഇ.എ. ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീന്‍ കെ.കെ, സത്താര്‍ വടക്കുമ്പാട്, എം.സി ഖമറുദ്ദീന്‍, ലത്തീഫ് നീലഗിരി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, കെ. ഷാഫി ഹാജി, എ.സി അത്താഉള്ള മാസ്റ്റര്‍, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ജലീല്‍ ഇ.എ., കെ.എം ബഷീര്‍, ബഷീര്‍ പള്ളങ്കോട്, അബ്ദുല്‍ റസ്സാഖ് തായലക്കണ്ടി, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, അഷ്റഫ് കര്‍ള, ബി.കെ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ അസീസ് ഹാജി, സെഡ്.എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എ റഹ്‌മാന്‍ ആരിക്കാടി, സി.എ അബൂബക്കര്‍, എം.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, പി.എം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, അഡ്വ. വി.എം. മുനീര്‍, എ.സി.എ. ലത്തീഫ്, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, താഹ തങ്ങള്‍ ചേരൂര്‍, സവാദ് അംഗഡിമുഗര്‍, കെ.പി. മുഹമ്മദ് അഷറഫ്, പി.പി.നസീമ ടീച്ചര്‍, മുംതാസ് സമീറ, ഷാഹിന സലീം, അന്‍വര്‍ ചേരങ്കൈ, ലുഖ്മാന്‍ തളങ്കര, ഹംസ മുക്കൂട്, എ.പി. ഉമ്മര്‍, സി. മുഹമ്മദ് കുഞ്ഞി, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, അഡ്വ. പി.എ. ഫൈസല്‍പ്രസംഗിച്ചു.

Related Articles
Next Story
Share it