പൊതുപ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു

പൊവ്വല്‍: പൊവ്വലിലെ പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ ത്രീസ്റ്റാര്‍ (53) അന്തരിച്ചു. ഐ.എന്‍.എല്‍ പൊവ്വല്‍ ശാഖ സെക്രട്ടറിയും മെഹമൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം പൊവ്വലില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനം നടത്തിയിരുന്നു. നേരത്തെഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുളിയാര്‍ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഖാദറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിതാഴ്ത്തി. മൂസയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല. […]

പൊവ്വല്‍: പൊവ്വലിലെ പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ ത്രീസ്റ്റാര്‍ (53) അന്തരിച്ചു. ഐ.എന്‍.എല്‍ പൊവ്വല്‍ ശാഖ സെക്രട്ടറിയും മെഹമൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം പൊവ്വലില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനം നടത്തിയിരുന്നു. നേരത്തെഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുളിയാര്‍ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഖാദറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിതാഴ്ത്തി. മൂസയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: റുക്‌സാന, അനസ്, ഹിബ ഫാത്തിമ, നജ്മുന്നിസ, സൈമ. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍: ഷാഫി, അബ്ബാസ്, ബീഫാത്തിമ, സഫിയ.

Related Articles
Next Story
Share it