കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം; 15 പേര്‍ക്ക് പരിക്ക്

കുമ്പള: കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം. കുട്ടികളെയടക്കം 15 പേരെ മാന്തി പരിക്കേല്‍പ്പിച്ചു. ഒരു മാസം മുമ്പ് മുതലാണ് കുമ്പള കുണ്ടങ്കറടുക്ക ത്വാഹ പള്ളിക്ക് സമീപം കുരങ്ങിന്റെ പരാക്രമം തുടങ്ങിയത്. ഇത് വരെ കുട്ടികളെയടക്കം പതിനഞ്ചിലേറെ പേരെ പരിക്കേല്‍പ്പിച്ചതായാണ് വിവരം. മരങ്ങളിലും വീടുകള്‍ക്ക് മുകളിലും ഒളിച്ചിരിക്കുന്ന കുരങ്ങ് ആളുകളെ കാണുമ്പോള്‍ പൊടുന്നനെ ദേഹത്ത് ചാടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ത്വാഹ പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെ കുരങ്ങ് അകത്ത് കടക്കാന്‍ ശ്രമിക്കുകയും അതിനിടെ […]

കുമ്പള: കുമ്പളയില്‍ കുരങ്ങിന്റെ പരാക്രമം. കുട്ടികളെയടക്കം 15 പേരെ മാന്തി പരിക്കേല്‍പ്പിച്ചു. ഒരു മാസം മുമ്പ് മുതലാണ് കുമ്പള കുണ്ടങ്കറടുക്ക ത്വാഹ പള്ളിക്ക് സമീപം കുരങ്ങിന്റെ പരാക്രമം തുടങ്ങിയത്. ഇത് വരെ കുട്ടികളെയടക്കം പതിനഞ്ചിലേറെ പേരെ പരിക്കേല്‍പ്പിച്ചതായാണ് വിവരം. മരങ്ങളിലും വീടുകള്‍ക്ക് മുകളിലും ഒളിച്ചിരിക്കുന്ന കുരങ്ങ് ആളുകളെ കാണുമ്പോള്‍ പൊടുന്നനെ ദേഹത്ത് ചാടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ത്വാഹ പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെ കുരങ്ങ് അകത്ത് കടക്കാന്‍ ശ്രമിക്കുകയും അതിനിടെ ഒരാള്‍ വാതില്‍ അടച്ചതിനാല്‍ കുരങ്ങിന്റെ പരാക്രമത്തില്‍ നിന്നും പലരും രക്ഷപ്പെടുകയായിരുന്നു.

Related Articles
Next Story
Share it