മൊഗ്രാലില്‍ കലുങ്കിന്റെ ഉയരം കുറക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നിര്‍ദ്ദേശം; നാട്ടുകാര്‍ പ്രതിഷേധിച്ചു
മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയപാതയില്‍ ഷാഫി മസ്ജിദിനിടുത്തുള്ള കലുങ്ക് നിര്‍മ്മാണം ഉയരം കൂട്ടി സ്‌കൂള്‍, മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വയോജനങ്ങള്‍ക്കും നടന്നുപോകാന്‍ അവസരം ഒരുക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ ഉയരം കൂട്ടിയുള്ള ജോലിക്കിടയില്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറിങ് വിഭാഗം ഇടപെട്ട് കലുങ്ക് നിര്‍മ്മാണത്തിന്റെ ഉയരം കുറക്കാനുള്ള നിര്‍ദ്ദേശം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ജോലിസ്ഥലത്ത് ബഹളം വെച്ചു. ഇതുമൂലം ജോലി തല്‍ക്കാലം നിര്‍ത്തിവെച്ചു. കലുങ്കിന് ഉയരം കൂട്ടി കാല്‍നടയാത്രയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും […]

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയപാതയില്‍ ഷാഫി മസ്ജിദിനിടുത്തുള്ള കലുങ്ക് നിര്‍മ്മാണം ഉയരം കൂട്ടി സ്‌കൂള്‍, മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വയോജനങ്ങള്‍ക്കും നടന്നുപോകാന്‍ അവസരം ഒരുക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ ഉയരം കൂട്ടിയുള്ള ജോലിക്കിടയില്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറിങ് വിഭാഗം ഇടപെട്ട് കലുങ്ക് നിര്‍മ്മാണത്തിന്റെ ഉയരം കുറക്കാനുള്ള നിര്‍ദ്ദേശം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ജോലിസ്ഥലത്ത് ബഹളം വെച്ചു. ഇതുമൂലം ജോലി തല്‍ക്കാലം നിര്‍ത്തിവെച്ചു. കലുങ്കിന് ഉയരം കൂട്ടി കാല്‍നടയാത്രയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും കണ്ണൂരിലുള്ള ദേശീയപാത ഇന്‍പ്ലിമെന്റേഷന്‍ പ്രോജക്ട് ഡയറക്ടറേയും കുമ്പള യു.എല്‍.സി.സി ക്യാമ്പ് മാനേജരേയും കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. നിവേദനവും നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും ബന്ധപ്പെട്ടവരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലി നടന്നുകൊണ്ടിരിക്കെയാണ് മുകളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയത്. കലുങ്കിന് ഉയരം കൂട്ടാനുള്ള പലകയും ഇരുമ്പും അടിച്ചു കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഉയരം കൂട്ടുന്നതിന് എഞ്ചിനീയറിംഗ് വിഭാഗം തടസവാദമുന്നയിച്ച് രംഗത്ത് വന്നത്. നേരത്തെ ഒരു ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കലുങ്കിന് മറുഭാഗത്ത് സമാനമായി കലുങ്ക് നിര്‍മ്മിച്ചാല്‍ സര്‍വീസ് റോഡ് ഉയരത്തില്‍ ആയതിനാല്‍ കാല്‍നട യാത്രയ്ക്ക് തടസ്സമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും മസ്ജിദ് ഭാരവാഹികളും ബന്ധപ്പെട്ടവരെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നത്. ഇതിന് വിപരീതമായാണ് ഇപ്പോള്‍ മുകളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. നാട്ടുകാര്‍ വിഷയം വീണ്ടും എം.പിയെയും എം.എല്‍.എയും അറിയിച്ചിട്ടുണ്ട്.