വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെ കാണാനില്ലെന്ന പ്രചാരണം പൊലീസിനെ വട്ടംകറക്കി; യുവാക്കള്‍ ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി

കാഞ്ഞങ്ങാട്: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെ കാണാനില്ലെന്ന പ്രചാരണം പൊലീസിനെ വട്ടംകറക്കി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യുവാക്കള്‍ ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്തു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് അത്തിയടുക്കം പട്ടികവര്‍ഗ കോളനിയിലെ അനീഷ്, മധു, നിഷാന്ത്, മനു, മനോജ്, രമേശന്‍, രവി, ബാലന്‍ എന്നിവര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് വനവിഭവങ്ങള്‍ ശേഖരിച്ച് എത്തിയത്. പാണത്തൂര്‍ സ്വദേശിക്കു വേണ്ടി ഡിസംബര്‍ ഒന്നിന് പൊന്നന്‍ പൂവ് ശേഖരിക്കാനാണ് പോയത്. എന്നാല്‍ ഇവരുടെ മടക്കയാത്ര വൈകിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. വനത്തില്‍ പോയാല്‍ […]

കാഞ്ഞങ്ങാട്: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെ കാണാനില്ലെന്ന പ്രചാരണം പൊലീസിനെ വട്ടംകറക്കി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യുവാക്കള്‍ ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്തു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് അത്തിയടുക്കം പട്ടികവര്‍ഗ കോളനിയിലെ അനീഷ്, മധു, നിഷാന്ത്, മനു, മനോജ്, രമേശന്‍, രവി, ബാലന്‍ എന്നിവര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് വനവിഭവങ്ങള്‍ ശേഖരിച്ച് എത്തിയത്. പാണത്തൂര്‍ സ്വദേശിക്കു വേണ്ടി ഡിസംബര്‍ ഒന്നിന് പൊന്നന്‍ പൂവ് ശേഖരിക്കാനാണ് പോയത്. എന്നാല്‍ ഇവരുടെ മടക്കയാത്ര വൈകിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. വനത്തില്‍ പോയാല്‍ സാധാരണയായി അഞ്ചും ആറും ദിവസങ്ങള്‍ കഴിഞ്ഞതാണ് മടങ്ങി വരുന്നത്. ആറ് ദിവസത്തെ ഭക്ഷണം കരുതിയാണ് ഇവര്‍ പോയത്. യുവാക്കള്‍ വനത്തില്‍ പോയതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായിരുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയില്‍ പോയവരെയാണ് കാണാതായതെന്ന പ്രചാരണം പരിഭ്രാന്തി പരത്തുകയും ചെയ്തു. ഇതോടെ യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു.

Related Articles
Next Story
Share it