ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി; ബ്ലോക്ക് പ്രസിഡണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെ.പി.സി.സി.

കാസര്‍കോട്: വൊര്‍ക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്ത നല്‍കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഡി.സി.സി പ്രസിഡണ്ടിന് കത്ത് നല്‍കി. അതേസമയം ഇതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനോട് ഡി.സി.സി പ്രസിഡണ്ട് ആവശ്യപ്പെട്ടു.പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കാന്‍ ബ്ലോക്ക് പ്രസിഡണ്ടിന് അധികാരമില്ലെന്നും കത്തില്‍ […]

കാസര്‍കോട്: വൊര്‍ക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്ത നല്‍കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഡി.സി.സി പ്രസിഡണ്ടിന് കത്ത് നല്‍കി. അതേസമയം ഇതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനോട് ഡി.സി.സി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കാന്‍ ബ്ലോക്ക് പ്രസിഡണ്ടിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് പാനലില്‍ സി.പി.എമ്മിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞാഴ്ച മഞ്ചേശ്വരം വൊര്‍ക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഹര്‍ഷാദ് നേതൃത്വത്തിനെ തിരെ കലാപക്കൊടി ഉയര്‍ത്തിയത്. ഇതിനെതിരെ ബി.ജെ.പി പാനലിനോടൊപ്പം ചേര്‍ന്ന് ഹര്‍ഷാദ് പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് ഹര്‍ഷാദിനേയും മറ്റു രണ്ടു കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് വിമത പാനല്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.

Related Articles
Next Story
Share it