പ്രവാസികളുടെ വാക്‌സിനേഷന്‍ പ്രശ്‌നം പരിഹരിക്കണം; പ്രമേയം അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍

കാസര്‍കോട്: വാക്‌സിനേഷന്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്‌സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന ആവശ്യം ഒഴിവാക്കി ഈയൊരു ഘട്ടത്തില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 28 ദിവസമെന്ന നിബദ്ധനയില്‍ വാക്‌സിനേഷന്‍ സ്ലോറ്റുകള്‍ ലഭിക്കാത്ത പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഷാനവാസ് പാദൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തോടെ ലോകവ്യാപകമായി വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് പ്രവാസികളാണ്. പ്രവാസികള്‍ […]

കാസര്‍കോട്: വാക്‌സിനേഷന്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്‌സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന ആവശ്യം ഒഴിവാക്കി ഈയൊരു ഘട്ടത്തില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 28 ദിവസമെന്ന നിബദ്ധനയില്‍ വാക്‌സിനേഷന്‍ സ്ലോറ്റുകള്‍ ലഭിക്കാത്ത പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഷാനവാസ് പാദൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗത്തോടെ ലോകവ്യാപകമായി വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് പ്രവാസികളാണ്. പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്ന നിലയില്‍ നിരവധി പ്രവാസികളാണ് കാസര്‍കോട്ട് വാക്‌സിനേഷന് ബുദ്ധിമുട്ട് നേരിടുന്നത്. കോവിഡ് രണ്ടാം തരംഗത്തിലൂടെ പ്രയാസം നേരിട്ട് അവധിയും താല്‍ക്കാലിക പിരിച്ചുവിടലും മറ്റുമായി നാട്ടില്‍ നിന്നും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നിസ്സഹായരായി ഇരിക്കുകയാണ് പ്രവാസികള്‍.
ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവരും വിസ പുതുക്കാന്‍ കഴിയാത്തവരും നിരവധിയാണ്. വാക്‌സിനേഷന്‍ ലഭിക്കണമെങ്കില്‍ വാലിഡ് വിസ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍. തുടക്കത്തില്‍ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ലോകവ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും വിവിധ രാജ്യങ്ങള്‍ വിസാ കാലാവധി പുതുക്കാനുള്ള സൗകര്യങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പലവിധ നിയന്ത്രണങ്ങളാണ് അന്തര്‍ദേശീയ-ദേശീയ രംഗങ്ങളില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ നാടുകളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ വാക്‌സിനേഷന്‍ ലഭിക്കേണ്ടതിനും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായി.
ആയതിനാല്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ അകറ്റുന്നതിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഷാനവാസ് പാദൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Related Articles
Next Story
Share it