വിഴിഞ്ഞത്തെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത് ഇടത് മുന്നണി-അഡ്വ.കെ. ശ്രീകാന്ത്

കാസര്‍കോട്: വിഴിഞ്ഞത്ത് നടന്നു വരുന്ന രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ സമരത്തിന് കാരണം പിണറായി സര്‍ക്കാരിന്റെ മൃദുസമീപനവും പ്രശ്‌നം സങ്കീര്‍ണമാക്കിയത് എല്ലാ വിഷയങ്ങളിലും എന്ന പോലെ ഇടത് മുന്നണിയുടെ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ […]

കാസര്‍കോട്: വിഴിഞ്ഞത്ത് നടന്നു വരുന്ന രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ സമരത്തിന് കാരണം പിണറായി സര്‍ക്കാരിന്റെ മൃദുസമീപനവും പ്രശ്‌നം സങ്കീര്‍ണമാക്കിയത് എല്ലാ വിഷയങ്ങളിലും എന്ന പോലെ ഇടത് മുന്നണിയുടെ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയകുമാര്‍ റൈ, സംസ്ഥാന സമിതിയംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, യുവമോര്‍ച്ച സംസ്ഥാന വനിതാ കണ്‍വീനര്‍ അഞ്ജു ജോസ്റ്റി സംബന്ധിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രക്ഷിത്ത് കെദ്ദിലയ സ്വാഗതവും കീര്‍ത്തന്‍ ജെ. കുഡ്‌ലു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it