വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂര്‍ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്.കാവി വസ്ത്രം ധരിച്ചാണ് ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ത്ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും.കരയിലും കടലിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. നാവികസേനയുടെ സുരക്ഷാ ബോട്ടുകള്‍ സ്മാരകത്തെ ചുറ്റിക്കറങ്ങി.കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും […]

കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂര്‍ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്.
കാവി വസ്ത്രം ധരിച്ചാണ് ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.
ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ത്ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും.
കരയിലും കടലിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. നാവികസേനയുടെ സുരക്ഷാ ബോട്ടുകള്‍ സ്മാരകത്തെ ചുറ്റിക്കറങ്ങി.
കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും കടലില്‍ പരിശോധനയ്ക്കായി ഉണ്ട്. കരയില്‍ രണ്ടായിരത്തിലധികം പൊലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.
തീരത്തെ ഭഗവതി അമ്മന്‍ ക്ഷേത്ര സന്ദര്‍ശനത്തിനുശേഷമാണ് ഇന്നലെ 6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടില്‍ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചത്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

Related Articles
Next Story
Share it