കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് ഭൂമിക്കടിയിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡ്യൂരപ്പ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും സംബന്ധിച്ചു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും […]

കൊച്ചി: കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് ഭൂമിക്കടിയിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡ്യൂരപ്പ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും സംബന്ധിച്ചു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഇടയിലാണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമായത്. ഇത് കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഒരു സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക പുരോഗതിക്ക് ഗുണം ചെയ്യും. സ്വയം തൊഴില്‍ അവസരങ്ങളും വര്‍ധിക്കും. 12 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ലഭിക്കപ്പെടുമെന്നും സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം കിട്ടുമെന്നും പരിസ്ഥിതി മലിനീകരണ തോത് കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാഗ്ദാനം പാലിക്കാനായതിലും സംയുക്ത സംരംഭം ഫലം കണ്ടതിലും വലിയ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈന്‍ മംഗളൂരുവിലാണ് അവസാനിക്കുന്നത്. 3000 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി ചെലവിട്ടത്. പദ്ധതി മുഖേന ആയിരക്കണക്കിന് വീടുകളിലേക്ക് പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കാനാവും.

Related Articles
Next Story
Share it