കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് ഇന്ന് കൂട്ടിയത്. ഒരു ദയാദാക്ഷണ്യവുമില്ലാതെയാണ് പാചകവാതകത്തിന് അടക്കിടി വില ഉയര്‍ത്തുന്നത്. ഇത് കുടുംബ ബജറ്റ് തെറ്റിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ വലയുകയാണ് പലരും.
സിലിണ്ടറിന് 1,006.50 രൂപയാണ് പുതിയ വില. 956.50 രൂപയായിരുന്നു 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ നിലവിലെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ പലയിടത്തും വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്.