വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറച്ചു; സിലിണ്ടറിന് 158 രൂപ കുറയും
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. 1558 രൂപയാണ് പുതിയ വില. വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.ആഗസ്റ്റ് 30 മുതല്‍ പാചകവാതക വിലക്കുറവ് പ്രാബല്യത്തില്‍ എത്തിയിരുന്നു. ന്യൂഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയായിരുന്നത് 903 […]

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. 1558 രൂപയാണ് പുതിയ വില. വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ആഗസ്റ്റ് 30 മുതല്‍ പാചകവാതക വിലക്കുറവ് പ്രാബല്യത്തില്‍ എത്തിയിരുന്നു. ന്യൂഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയായിരുന്നത് 903 രൂപയായി കുറഞ്ഞു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും. കോവിഡ് കാലത്ത് പാചക വാതക സബ്‌സിഡി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.