രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആദ്യ ദിനം പത്രിക സമർപ്പിച്ചത് 11 പേർ

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവരിൽ ഒരാളുടെ പത്രിക തള്ളിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ആരംഭിച്ച്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ബുധനാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് നാമനിർദേശ പത്രികാ പട്ടിക സമർപ്പിച്ചത്. ബിഹാറിലെ സരണിൽ നിന്നുള്ള ലാലു പ്രസാദ് […]

ദില്ലി: ജൂലൈ 18 നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുളള ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇവരിൽ ഒരാളുടെ പത്രിക തള്ളിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ആരംഭിച്ച്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ബുധനാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് നാമനിർദേശ പത്രികാ പട്ടിക സമർപ്പിച്ചത്.

ബിഹാറിലെ സരണിൽ നിന്നുള്ള ലാലു പ്രസാദ് യാദവും സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. അതേ പേരിലുള്ള രാഷ്ട്രീയ ജനതാദൾ നേതാവായ ലാലു പ്രസാദ് യാദവും ബീഹാറിൽ നിന്നുള്ളയാളായതിനാൽ ആദ്യ ദിവസം അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരുന്നു.

Related Articles
Next Story
Share it