കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ പ്രവാസി ലീഗ് കലക്ടറേറ്റ് ധര്‍ണ നടത്തി

കാസര്‍കോട്: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ചിറ്റമ്മനയവും അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മരണാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തോട് കേന്ദ്ര-കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ എ. അബ്ദുല്‍റഹ്‌മാന്‍ […]

കാസര്‍കോട്: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ചിറ്റമ്മനയവും അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മരണാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തോട് കേന്ദ്ര-കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ എ. അബ്ദുല്‍റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. വി.കെ ബാവ, മൂസ ബി. ചെര്‍ക്കള, കാപ്പില്‍ മുഹമ്മദ് പാഷ, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കൊവ്വല്‍ അബ്ദുല്‍ റഹ്‌മാന്‍, ബി.യു. അബ്ദുല്ല, എം.പി. ഖാലിദ്, ടി.എം. ശുഹൈബ്, കെ.എം ബഷീര്‍, അബ്ദുല്ല മാദേരി, കെ.പി. മജീദ്, പൊറായിക്ക് മുഹമ്മദ്, ബഷീര്‍ കല്ലിങ്കാല്‍, ഗഫൂര്‍ തളങ്കര, മുനീര്‍ പി.ചെര്‍ക്കള പ്രസംഗിച്ചു.

Related Articles
Next Story
Share it