പ്രവാസി കോണ്‍ഗ്രസ് മനുഷ്യ റെയില്‍ സമരം നടത്തി

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വീസ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മനുഷ്യ റെയില്‍ സമരം നടത്തി. സമരം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിനെ എന്നും അവഗണിക്കുന്ന റെയില്‍വേ അധികാരികള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും മെമു സര്‍വീസ് കാസര്‍കോട്ടേക്ക് നീട്ടണമെന്നും ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. ഇതൊരു സൂചനാ സമരം മാത്രമാണെന്നും അധികാരികള്‍ കണ്ണ് തുറന്നില്ലായെങ്കില്‍ നിരാഹാര സമരം, ട്രെയിന്‍ തടയുന്നതടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം […]

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വീസ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മനുഷ്യ റെയില്‍ സമരം നടത്തി.
സമരം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിനെ എന്നും അവഗണിക്കുന്ന റെയില്‍വേ അധികാരികള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും മെമു സര്‍വീസ് കാസര്‍കോട്ടേക്ക് നീട്ടണമെന്നും ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.
ഇതൊരു സൂചനാ സമരം മാത്രമാണെന്നും അധികാരികള്‍ കണ്ണ് തുറന്നില്ലായെങ്കില്‍ നിരാഹാര സമരം, ട്രെയിന്‍ തടയുന്നതടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സമരത്തില്‍ അധ്യക്ഷനായ ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് മുന്നറിയിപ്പ് നല്‍കി.
ഡി.സി.സി സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍, ഹരീഷ് പി നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഖാലിദ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമദ്, സിജോ കള്ളാര്‍, മുനീര്‍ ബാങ്കോട്, കണ്ണന്‍ കരുവാക്കോട്, പ്രദീപ് ഒ.വി., ഇസ്മായില്‍ ചിത്താരി, സന്തു പുറവങ്കര, രാജന്‍ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുര്‍ഗ്ഗ്, അഹമ്മദ് അലി, അന്‍വര്‍ മാങ്ങാട്, റഷീദ് പുള്ളിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related Articles
Next Story
Share it