രാജകുടുംബത്തിന് യു.ഡി.എഫ് ചാര്‍ത്തിയ 'കൊമ്പ്' എല്‍.ഡി.എഫും തുടരുന്നു; കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന ആചാരം നിര്‍ത്തിക്കൂടെ; രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വര്‍ഷംതോറും പണം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവില്‍ വന്നിട്ട് 71 വര്‍ഷമായിട്ടും കേരളത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ആചാരം തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഇപ്പോഴും തുടരുകയാണെന്നും മുടന്തന്‍ കാര്യങ്ങള്‍ നിരത്തിയാണ് അന്ന് ഇതിനെ സര്‍ക്കാര്‍ ന്യായീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് […]

തിരുവനന്തപുരം: രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വര്‍ഷംതോറും പണം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവില്‍ വന്നിട്ട് 71 വര്‍ഷമായിട്ടും കേരളത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ആചാരം തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഇപ്പോഴും തുടരുകയാണെന്നും മുടന്തന്‍ കാര്യങ്ങള്‍ നിരത്തിയാണ് അന്ന് ഇതിനെ സര്‍ക്കാര്‍ ന്യായീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നൊക്കെ വാര്‍ത്തകളില്‍ കാണുന്നു. പ്രതിമാസം 2500 രൂപ. 'രാജകുടുംബ'വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് 2021-21 വര്‍ഷത്തില്‍ വകയിരുത്തിയിട്ടുള്ള സ്‌പെഷ്യല്‍ അലവന്‍സ് 2,58,56,000 (രണ്ട് കോടി 58 ലക്ഷത്തി അമ്പത്താറായിരം) രൂപ അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കി ഉത്തര് സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവില്‍ വന്നിട്ട് 71 വര്‍ഷമായിട്ടും 'രാജകുടുംബ'വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്. 800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നൊക്കെ വാര്‍ത്തകളില്‍ കാണുന്നു. പ്രതിമാസം 2500 രൂപ.

'ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാല്‍ മതി' എന്നൊക്കെയാണ് അന്നത്തെ ന്യായീകരണങ്ങള്‍. രാജവംശ ഫാന്‍സ് ഒക്കെ ന്യായീകരിച്ചിട്ടുണ്ട്. അത്തരം വാദങ്ങള്‍ നുണയാണെന്നു ചരിത്രകാരന്മാര്‍ അന്നേ പറഞ്ഞ റിപ്പോര്‍ട്ടുകളും ലഭ്യമാണ്. പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയത് പാഠപുസ്തകത്തില്‍ നമുക്ക് പഠിക്കാനുണ്ട്. ജനാധിപത്യ ഇന്‍ഡ്യയില്‍ ഇത് തിരിച്ചു കൊണ്ടുവന്നതും സ്‌കൂള്‍ പാഠപുസ്തകത്തില്‍ കൊണ്ടുവരേണ്ടതല്ലേ?

മറ്റു നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങള്‍ ഉണ്ടല്ലോ.. അവരുടെ താവഴിയിലും കാണുമല്ലോ നൂറുകണക്കിന് 'രാജകുടുംബാംഗങ്ങള്‍'. എല്ലാവര്‍ക്കും ഇതുപോലെ ബജറ്റില്‍ പണം വകയിരുത്തി പ്രത്യേക അലവന്‍സ് കൊടുക്കുന്ന ഒരു കേസ് നടത്തിയാലോ ന്നാ? പന്തളം രാജാവിനെ ഒക്കെ അപേക്ഷകരാക്കാം. ന്തേയ്?

കേരളത്തില്‍ ഇപ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ട്, അല്ലേ? 'രാജകുടുംബ'ത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പൊയ്ക്കൂടെ എന്ന ചോദ്യം ബാക്കിയുണ്ട്.

കേരള സര്‍ക്കാരിന് പ്രതിവര്‍ഷം 2.5 കോടി രൂപ ചീള് കേസാണ്. പക്ഷെ ഇതിലൂടെ ഒരു സ്റ്റേറ്റ് acknowledge ചെയ്യുന്ന ഫ്യുഡല്‍ ചരിത്രത്തിന്റെ അവശിഷ്ടമുണ്ടല്ലോ, അതീ ജനാധിപത്യത്തെ ഒരുനാള്‍ തിരിഞ്ഞു കുത്തും. അതിനു കൊടുക്കേണ്ടി വരുന്ന വില ഇതിലുമേറെ വലുതായിരിക്കും. UDF ചെയ്ത ഈ തെറ്റ് LDF തിരുത്തണം.

Related Articles
Next Story
Share it