നേമത്ത് മുരളീധരന് പോസ്റ്ററുകള്‍ ഒരുങ്ങിയത് പെരിയയിലെ ഗണേശന്റെ കരവിരുതില്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ പോരിന് തീവ്രത കൂട്ടാന്‍ പ്രചാരണ പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കാസര്‍കോട്ട് നിന്ന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കുന്ന പോസ്റ്ററുകള്‍ കലാപരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത് പെരിയ സ്വദേശിയും പെരിയയില്‍ ഋതു ആര്‍ട്‌സ് സ്ഥാപനം നടത്തുന്ന കലാകാരനുമായ ഗണേശനാണ്. ബഹുവര്‍ണ പോസ്റ്ററുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗണേശന്‍ നേരത്തെ ജവഹര്‍ ബാല മഞ്ചിന്റെ ജില്ലാതല പരിപാടികളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരുന്നു. ഈ പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ട ജവഹര്‍ ബാല മഞ്ച് […]

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ പോരിന് തീവ്രത കൂട്ടാന്‍ പ്രചാരണ പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കാസര്‍കോട്ട് നിന്ന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കുന്ന പോസ്റ്ററുകള്‍ കലാപരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത് പെരിയ സ്വദേശിയും പെരിയയില്‍ ഋതു ആര്‍ട്‌സ് സ്ഥാപനം നടത്തുന്ന കലാകാരനുമായ ഗണേശനാണ്. ബഹുവര്‍ണ പോസ്റ്ററുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗണേശന്‍ നേരത്തെ ജവഹര്‍ ബാല മഞ്ചിന്റെ ജില്ലാതല പരിപാടികളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരുന്നു. ഈ പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ട ജവഹര്‍ ബാല മഞ്ച് സംസ്ഥാന ചെയര്‍മാനും കെ.പി.സി.സി സെക്രട്ടറിയുമായ ഡോ. ജി.വി. ഹരിയാണ് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കരയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ആളെ അന്വേഷിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജവഹര്‍ ബാല മഞ്ച് നല്‍കിയ ആദര ചടങ്ങില്‍ ഗണേശന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ചിത്രമാണ് ഉമ്മന്‍ചാണ്ടിക്ക് ഉപഹാരമായി നല്‍കിയത്. ശരത്ത് ലാല്‍, കൃപേഷ് എന്നിവരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ജവഹര്‍ ബാല മഞ്ച് നടത്തിയ ദീപ പ്രോജ്വലന ചടങ്ങിനോടനുബന്ധിച്ച് കാരിക്കേച്ചറുകള്‍ ഒരുക്കിയതും ഗണേശന്‍ തന്നെയാണ്. പെരിയയിലെ ഗണേശനെ സ്ഥാപനത്തില്‍ ഇന്നലെ വൈകിട്ടോടെ നേമത്തേക്കുള്ള പോസ്റ്ററുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി.

Related Articles
Next Story
Share it