ഏകീകൃത സിവില്‍കോഡിനെതിരായ ജനകീയ സദസ്: സംഘാടക സമിതിയായി, സമസ്ത നേതാക്കള്‍ വിട്ടുനിന്നു

കാസര്‍കോട്: ഏകീകൃത സിവില്‍കോഡിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് സമസ്ത നേതാക്കള്‍ വിട്ടുനിന്നു. സമസ്തയുടെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍ സെമിനാറില്‍ എത്താന്‍ കഴിയില്ലെന്ന് അവര്‍ സി.പി.എം നേതാക്കളെ അറിയിച്ചു. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാനതല സെമിനാറില്‍ സമസ്ത പ്രതിനിധി സംബന്ധിച്ചിരുന്നു.ഏകീകൃത സിവില്‍കോഡ് രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയാണ് ജില്ലയിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 30ന് കാസര്‍കോട് […]

കാസര്‍കോട്: ഏകീകൃത സിവില്‍കോഡിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് സമസ്ത നേതാക്കള്‍ വിട്ടുനിന്നു. സമസ്തയുടെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍ സെമിനാറില്‍ എത്താന്‍ കഴിയില്ലെന്ന് അവര്‍ സി.പി.എം നേതാക്കളെ അറിയിച്ചു. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാനതല സെമിനാറില്‍ സമസ്ത പ്രതിനിധി സംബന്ധിച്ചിരുന്നു.
ഏകീകൃത സിവില്‍കോഡ് രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയാണ് ജില്ലയിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 30ന് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന വിപുലമായ ജനകീയ സെമിനാറിനാണ് ഇന്നലെ സംഘാടക സമിതി രൂപീകരിച്ചത്. അയ്യായിരം പേര്‍ അണിനിരത്തിയാണ് ജനകീയ സദസ് സംഘടിപ്പിക്കുന്നത്. 30ന് ഉച്ചയ്ക്ക് 2 മണിക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മുന്‍ എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ഫാദര്‍ മാത്യു ബേബി (മാര്‍തോമ സഭ), അസീസ് കടപ്പുറം, ഹമീദ് ഹാജി (ഐ.എന്‍.എല്‍), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരളാ കോണ്‍ഗ്രസ് എം.), സി.എല്‍ ഹമീദ് (കേരളാ മുസ്ലീം ജമാഅത്ത്), കെ. സി ഇര്‍ഷാദ് (എം.ഇ.എസ്), സുരേഷ് പുതിയേടത്ത് (കെ.സി.ബി), അസൈനാര്‍ നുള്ളിപ്പാടി (കോണ്‍ഗ്രസ് എസ്.), കെ.എം ബാലകൃഷ്ണന്‍ (ജെ.ഡി.എസ്), കെ.എം ഹസൈനാര്‍ (എല്‍.ജെ.ഡി), പി.സി സുബൈദ, അഡ്വ. സി. ഷുക്കൂര്‍, പി. ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ സംഘാടക സമിതി ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ സ്വാഗതവും ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി (ചെയ.), എം.വി ബാലൃക്ഷണന്‍ (കണ്‍.).

Related Articles
Next Story
Share it