പാലക്കുന്ന് ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കം; അനന്യയ്ക്ക് പൂരക്കുഞ്ഞാവാന്‍ മൂന്നാം ഊഴം
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോല്‍സവത്തിന് തുടക്കമായി. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശുദ്ധികരണത്തിന് ശേഷം കലശമാടി പൂവിടല്‍ ചടങ്ങും തുടര്‍ന്ന് പൂരക്കളിയും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഏപ്രില്‍ ഒന്ന് വരെ രാത്രിയാണ് പൂരക്കളി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂരംകുളി വരെ പകലായിരിക്കും കളി. 5ന് ഉത്രവിളക്കും രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടലും. 6ന് ഭണ്ഡാര വീട്ടില്‍ തെയ്യങ്ങള്‍ കെട്ടിയാടും.പൂരകുഞ്ഞി: പൂരക്കളിയും പൂവിടലുമാണ് ഇവിടെ പൂരോത്സവത്തിന് പ്രാമുഖ്യം. പൂജാരിയുടെ തറവാട്ടില്‍പ്പെടുന്ന 10 […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോല്‍സവത്തിന് തുടക്കമായി. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശുദ്ധികരണത്തിന് ശേഷം കലശമാടി പൂവിടല്‍ ചടങ്ങും തുടര്‍ന്ന് പൂരക്കളിയും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഏപ്രില്‍ ഒന്ന് വരെ രാത്രിയാണ് പൂരക്കളി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂരംകുളി വരെ പകലായിരിക്കും കളി. 5ന് ഉത്രവിളക്കും രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടലും. 6ന് ഭണ്ഡാര വീട്ടില്‍ തെയ്യങ്ങള്‍ കെട്ടിയാടും.
പൂരകുഞ്ഞി: പൂരക്കളിയും പൂവിടലുമാണ് ഇവിടെ പൂരോത്സവത്തിന് പ്രാമുഖ്യം. പൂജാരിയുടെ തറവാട്ടില്‍പ്പെടുന്ന 10 വയസില്‍ കവിയാത്ത പെണ്‍കുട്ടിക്കാണ് പൂരകുഞ്ഞാവാന്‍ അവസരം ലഭിക്കുക. ക്ഷേത്രത്തിലെയും ഭണ്ഡാരവീട്ടിലെയും വിവിധ അനുഷ്ഠാന ഇടങ്ങളിലാണ് പൂരോത്സവ നാളുകളില്‍ പൂവിടുക. ഉദയമംഗലം പെരിലവളപ്പ് രാഘവന്റെയും പ്രീതയുടെയും മകള്‍ അനന്യയാണ് പൂരക്കുഞ്ഞി. പൂരകുഞ്ഞാവാന്‍ അനന്യക്കിത് മൂന്നാമൂഴമാണ്. ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു.
ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളുടെ തിരിച്ചെഴുന്നള്ളത്തിനെ ഭണ്ഡാരവീട്ടില്‍ അരിയിട്ട് വരവേല്‍ക്കേണ്ടതും പൂരകുഞ്ഞിയാണ്.