കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖ് ഉള്‍പ്പെടെ മൂന്നുപേരെ മരത്തില്‍ തലകീഴായി തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് തെളിവെടുത്തു

പൈവളിഗെ: കൊല്ലപ്പെട്ട മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് അടക്കം മൂന്നുപേരെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് എത്തി തെളിവെടുത്തു. മര്‍ദനത്തിനിരയായവരില്‍ ഒരാളായ അന്‍സാരിയെ മഞ്ചേശ്വരം പൊലീസ് ഇവിടേക്ക് കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രധാനസാക്ഷികൂടിയാണ് അന്‍സാരി. അബൂബക്കര്‍ സിദ്ദിഖ്, അന്‍വര്‍, അന്‍സാരി എന്നിവരെ ക്വട്ടേഷന്‍ സംഘം പൈവളിഗെ ബോളംകളയിലുള്ള കുന്നിന്‍മുകളിലെ മരത്തില്‍ തലകീഴായി കെട്ടിതൂക്കിയാണ് മൃഗീയമായി മര്‍ദിച്ചിരുന്നത്. രണ്ട് മരങ്ങളില്‍ കമ്പ് കെട്ടി അതില്‍ തലകീഴായി കെട്ടിതൂക്കിയാണ് ഇവരെ മര്‍ദിച്ചിരുന്നത്. നിരവധി തവണ മര്‍ദിച്ച് […]

പൈവളിഗെ: കൊല്ലപ്പെട്ട മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് അടക്കം മൂന്നുപേരെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് എത്തി തെളിവെടുത്തു. മര്‍ദനത്തിനിരയായവരില്‍ ഒരാളായ അന്‍സാരിയെ മഞ്ചേശ്വരം പൊലീസ് ഇവിടേക്ക് കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രധാനസാക്ഷികൂടിയാണ് അന്‍സാരി. അബൂബക്കര്‍ സിദ്ദിഖ്, അന്‍വര്‍, അന്‍സാരി എന്നിവരെ ക്വട്ടേഷന്‍ സംഘം പൈവളിഗെ ബോളംകളയിലുള്ള കുന്നിന്‍മുകളിലെ മരത്തില്‍ തലകീഴായി കെട്ടിതൂക്കിയാണ് മൃഗീയമായി മര്‍ദിച്ചിരുന്നത്. രണ്ട് മരങ്ങളില്‍ കമ്പ് കെട്ടി അതില്‍ തലകീഴായി കെട്ടിതൂക്കിയാണ് ഇവരെ മര്‍ദിച്ചിരുന്നത്. നിരവധി തവണ മര്‍ദിച്ച് താഴെയിറക്കിയ ശേഷം വീണ്ടും കെട്ടിതൂക്കിയായിരുന്നു മര്‍ദനം. മര്‍മഭാഗത്ത് അടിയേറ്റതിനെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖ് മരണപ്പെടുകയാണുണ്ടായത്. പ്രതികള്‍ തങ്ങളെ കാട്ടിലേക്ക് കൊണ്ടുവന്ന വഴി അന്‍സാരി പൊലീസിന് കാണിച്ചുകൊടുത്തു. സംഭവസ്ഥലത്ത് വിശദമായ തെളിവെടുപ്പിന് ശേഷമാണ് പൊലീസ് മടങ്ങിയത്. റിമാണ്ടില്‍ കഴിയുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെയും ഇതേ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. വിജനമായ സ്ഥലമായതിനാല്‍ ഈ ഭാഗത്തേക്ക് ആരും പോകാറില്ല.
സന്ധ്യ മയങ്ങിയാല്‍ കാട്ടുപന്നികള്‍ അടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ കാട്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലുണ്ടാകുന്ന അക്രമക്കേസുകളില്‍ ഒളിവില്‍ പോകുന്നവരില്‍ ചിലര്‍ ബോളംകളയിലെ കാട്ടില്‍ തങ്ങാറുണ്ട്. അതുകൊണ്ടുതന്നെ വിവിധ കേസുകളില്‍ പ്രതികളാകുന്നവരുടെ ഒളിസങ്കേതം കൂടിയാണ് ഈ പ്രദേശം.

Related Articles
Next Story
Share it