അമ്മയും മകളും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം നീര്‍ക്കയത്തെ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (45), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. നാരായണി സ്വകാര്യ ബീഡി തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമായിരുന്നു. ശ്രീനന്ദ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംശയകരമായ സാഹചര്യത്തിര്‍ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് […]

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം നീര്‍ക്കയത്തെ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (45), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. നാരായണി സ്വകാര്യ ബീഡി തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമായിരുന്നു. ശ്രീനന്ദ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംശയകരമായ സാഹചര്യത്തിര്‍ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങളും കണ്ടത്. ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയില്‍ കിടന്ന നിലയിലും നാരായണിയുടേത് മുറിയുടെ പിറകില്‍ ഗ്രില്ലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്. ചന്ദ്രന്‍ കുട്ടികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് ഊട്ടിയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഒരു ബന്ധുവിനെ വിളിച്ച് നോക്കാന്‍ പറഞ്ഞതായിരുന്നു. മരണകാരണം വ്യക്തമല്ല. മകള്‍ക്ക് ഭക്ഷണത്തില്‍ വിഷം കൊടുത്ത ശേഷം നാരായണി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 9 മണി വരെ നാരായണിയെയും മകളെയും കണ്ടവരുണ്ട്. തൊട്ടടുത്ത വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചയാളുടെ മരണാനന്തര ചടങ്ങിന് പോകുന്നവര്‍ നാരായണിയെ കൂടെ ചെല്ലാന്‍ വിളിച്ചിരുന്നു. പിന്നെ വരാമെന്ന് പറഞ്ഞിരുന്നു. അപകട വിവരമറിഞ്ഞത ചന്ദ്രന്‍ ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തി. കീഴൂരിലെ പരേതരായ രാമന്‍-വെള്ളച്ചി ദമ്പതികളുടെ മകളാണ് നാരായണി. സഹോദരങ്ങള്‍: ബാലന്‍ (കാസര്‍കോട്), പരേതനായ രാഘവന്‍. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാര്‍, ബേഡകം ഇന്‍സിപക്ടര്‍ ടി. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വിദഗ്ദ പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Related Articles
Next Story
Share it