സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ 3 പേര്‍ കവര്‍ച്ചക്ക് എത്തിയതെന്ന് പൊലീസ്; റിമാണ്ടില്‍
കുമ്പള: ശനിയാഴ്ച അര്‍ധരാത്രി കുമ്പളയില്‍ സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ മൂന്നുപേര്‍ കവര്‍ച്ചക്ക് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ അഷ്റഫ് (28), കാസര്‍കോട് മധൂര്‍ കെ.കെ. പുറത്തെ ഉസ്മാന്‍ (29), പെരിയടുക്കയിലെ അന്‍സാര്‍ (27) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്.അര്‍ധരാത്രി കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ കെ.ബി. അബ്ബാസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താനാണ് സംഘമെത്തിയത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന സംഘമാണ് […]

കുമ്പള: ശനിയാഴ്ച അര്‍ധരാത്രി കുമ്പളയില്‍ സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ മൂന്നുപേര്‍ കവര്‍ച്ചക്ക് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ അഷ്റഫ് (28), കാസര്‍കോട് മധൂര്‍ കെ.കെ. പുറത്തെ ഉസ്മാന്‍ (29), പെരിയടുക്കയിലെ അന്‍സാര്‍ (27) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്.
അര്‍ധരാത്രി കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ കെ.ബി. അബ്ബാസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താനാണ് സംഘമെത്തിയത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന സംഘമാണ് അബ്ബാസിന്റെ വീടിന് സമീപത്ത് മൂന്നുപേരെ കണ്ടത്.
കാര്‍ നിര്‍ത്തി ഇവരുടെ അടുത്തേക്ക് പോകുമ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാരുടെ സഹയത്തോടെ ഓടിച്ച് പിടികൂടി കുമ്പള പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചക്കെത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചത്.
ഉസ്മാനെതിരെ അടിപിടി, കബളിപ്പിക്കല്‍ തുടങ്ങിയ ഏഴോളം കേസുകളും അന്‍സാറിനെതിരെ നരഹത്യാശ്രമം, മുക്കുപണ്ടം തട്ടിപ്പ് തുടങ്ങിയ ആറോളം കേസുകളും അഷ്റഫിനെതിരെ മൂന്ന് കേസുകളും നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.