പൊലീസുദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: പൊലീസുദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ പരപ്പ കമ്മാടം പുലിയംകുളത്തെ അബ്ദുള്‍ അസീസ് വേലിക്കോത്ത് (48)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കയര്‍ മുറിച്ച് അസീസിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട്, രാജപുരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. മമ്മു ചിറമ്മലിന്റെയും അലീമ വേലിക്കോത്തിന്റെയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: അക്കീല, ജവാദ്.സഹോദരങ്ങള്‍: കാസിം, സലാം, […]

കാഞ്ഞങ്ങാട്: പൊലീസുദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ പരപ്പ കമ്മാടം പുലിയംകുളത്തെ അബ്ദുള്‍ അസീസ് വേലിക്കോത്ത് (48)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കയര്‍ മുറിച്ച് അസീസിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട്, രാജപുരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. മമ്മു ചിറമ്മലിന്റെയും അലീമ വേലിക്കോത്തിന്റെയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: അക്കീല, ജവാദ്.സഹോദരങ്ങള്‍: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

Related Articles
Next Story
Share it