കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത്, സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറി. ഒരു തട്ടുകടയെ മീറ്ററുകളോളം ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ ഇരിയ ടൗണിലാണ് അപകടം. ടൗണിലെ ബസ്സ്റ്റോപ്പിന് സമീപത്തെ ഹൈടെന്‍ഷന്‍ ലൈനിന്റെ പോസ്റ്റാണ് തകര്‍ത്ത് തകര്‍ന്നത്. രാത്രിയായതിനാലാണ് ദുരന്തമൊഴിവായത്. ഇരിയ സ്വദേശിയും വികലാംഗനുമായ സൂഫിയുടെ തട്ടുകടയാണ് ജീപ്പിടിച്ച് ദൂരത്തേക്ക് വലിച്ചുകൊണ്ടു പോയത്. മറ്റൊരു കടയും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. പട്രോളിംഗ് ഡ്യൂട്ടിക്ക് പോയ ഡി.സി.ആര്.ബി ഡി.വൈ.എസ്പി. ജെയ്സണ്‍ ജോസഫിന്റെ കെ.എല്‍. 01 ബി. ഡബ്ല്യു 5797 ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. അപകടം നടന്ന ഉടന്‍ ക്രെയിന്‍ കൊണ്ടുവന്ന് ജീപ്പ് അപകടസ്ഥലത്തുനിന്ന് നീക്കി.