വിവാഹാഘോഷങ്ങളില്‍ 'തല്ലുമാല' പതിവായി; നടപടിയുമായി പൊലീസ് രംഗത്ത്
കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീടുകളില്‍ വിവാഹത്തലേന്ന് പാട്ടും ഡാന്‍സും അവതരിപ്പിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പരിപാടികള്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് സി.ഐ പി. അജിത്കുമാര്‍ പറഞ്ഞു. ഇനി മുതല്‍ വിവാഹത്തലേന്ന് വീടുകളില്‍ പാട്ടും ഡാന്‍സും നടത്തണമെങ്കില്‍ പൊലീസിന്റെ അനുമതി തേടണം. അനുമതിയില്ലാതെ പരിപാടികള്‍ നടത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. പല വീടുകളിലും ഇങ്ങനെയുള്ള പരിപാടികളുടെ മറവില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളുമുണ്ടാകുന്നു. വരനെ ആനയിച്ച് കൊണ്ടുവരുമ്പോള്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും […]

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീടുകളില്‍ വിവാഹത്തലേന്ന് പാട്ടും ഡാന്‍സും അവതരിപ്പിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പരിപാടികള്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് സി.ഐ പി. അജിത്കുമാര്‍ പറഞ്ഞു. ഇനി മുതല്‍ വിവാഹത്തലേന്ന് വീടുകളില്‍ പാട്ടും ഡാന്‍സും നടത്തണമെങ്കില്‍ പൊലീസിന്റെ അനുമതി തേടണം. അനുമതിയില്ലാതെ പരിപാടികള്‍ നടത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. പല വീടുകളിലും ഇങ്ങനെയുള്ള പരിപാടികളുടെ മറവില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളുമുണ്ടാകുന്നു. വരനെ ആനയിച്ച് കൊണ്ടുവരുമ്പോള്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വിവാഹങ്ങളുടെ പേരില്‍ പൊതുഗതാഗതം തടസപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധം മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തിയിടുന്നു. കോവിഡിന് മുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലും ഇത്തരം പ്രവണതകള്‍ വ്യാപകമായതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കോവിഡ് കുറയുകയും വിവാഹങ്ങള്‍ പഴയ രീതിയിലാവുകയും ചെയ്തതോടെയാണ് പലയിടങ്ങളിലും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുത്തത്.