പൊലീസ് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
കുമ്പള: കടലില്‍ വീണ് മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ പൊലീസ് പൊതു ശ്മശാനത്തില്‍ മറവ് ചെയ്തു. ഒടുവില്‍ കര്‍ണാടകയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതോടെ മൃതദേഹം പുറത്തെടുത്ത് വിട്ടുക്കൊടുത്തു. തൊക്കോട്ട് ദാര്‍ദ്ദ ബാഗിലുവിലെ സാക്കിര്‍ ഹുസൈ(26)ന്റെ മൃതദേഹമാണ് ഷിറിയ തീരദേശപൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 26നാണ് സാക്കിര്‍ ഹുസൈനെ കാണാതാവുന്നത്. ഉള്ളാളം സോമസെറ കടലില്‍ വീണതായി സംശയം ഉണ്ടായിരുന്നു. അതിനിടെ 29നാണ് മുസോടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ആളെ […]

കുമ്പള: കടലില്‍ വീണ് മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ പൊലീസ് പൊതു ശ്മശാനത്തില്‍ മറവ് ചെയ്തു. ഒടുവില്‍ കര്‍ണാടകയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതോടെ മൃതദേഹം പുറത്തെടുത്ത് വിട്ടുക്കൊടുത്തു. തൊക്കോട്ട് ദാര്‍ദ്ദ ബാഗിലുവിലെ സാക്കിര്‍ ഹുസൈ(26)ന്റെ മൃതദേഹമാണ് ഷിറിയ തീരദേശപൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 26നാണ് സാക്കിര്‍ ഹുസൈനെ കാണാതാവുന്നത്. ഉള്ളാളം സോമസെറ കടലില്‍ വീണതായി സംശയം ഉണ്ടായിരുന്നു. അതിനിടെ 29നാണ് മുസോടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അതിനിടെ മൂന്ന് ദിവസത്തിന് ശേഷം ഷിറിയ തീരദേശ പൊലീസ് പാറക്കട്ട കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ മറവ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെത്തി തീരദേശപൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച വസ്ത്രം കണ്ട് മരിച്ചത് സാക്കിറാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് മൃതദേഹം ധൃതിക്കൂട്ടി മറവ് ചെയ്തതും നാട്ടിലെ സംഘടനകള്‍ക്ക് ഇത് സംബന്ധിച്ച് അറിയിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.