കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു
ബദിയടുക്ക: കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ പരേതരായ നാരായണ-പൊന്നങ്കി ദമ്പതികളുടെ മകന്‍ ദിനേശ് (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ദിനേശിനെ വീട്ടിനകത്ത് അവശനിലയില്‍ വീണുകിടക്കുന്നത് കണ്ടത്. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. വീട്ടുകാര്‍ ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവം. ദിനേശിനെ ഉടനെ കുമ്പള സഹകരണാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനേശ് മാനസികാസ്വാസ്ഥ്യം […]

ബദിയടുക്ക: കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ പരേതരായ നാരായണ-പൊന്നങ്കി ദമ്പതികളുടെ മകന്‍ ദിനേശ് (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ദിനേശിനെ വീട്ടിനകത്ത് അവശനിലയില്‍ വീണുകിടക്കുന്നത് കണ്ടത്. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. വീട്ടുകാര്‍ ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവം. ദിനേശിനെ ഉടനെ കുമ്പള സഹകരണാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനേശ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നു. ദിനേശ് മുമ്പ് കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു താമസം. നീര്‍ച്ചാലില്‍ സ്വന്തമായി സ്ഥലം വാങ്ങി വീടുവെച്ച് വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഭാര്യ: ജയ. മക്കള്‍: അര്‍പ്പിത, ദീക്ഷിത. സഹോദരി: ലത. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.