പി.കെ.എസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

കുണ്ടംകുഴി: പട്ടികജാതി ക്ഷേമസമിതി നേതാവ് കുഴഞ്ഞു വീണു മരിച്ചു. കുണ്ടംകുഴി ബേളന്തടുക്കയിലെ പി.വി. പ്രഭാകരനാ(72)ണ് ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞു വീണത്. ഉടന്‍ ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടികജാതി ക്ഷേമസമിതിയുടെ ബേഡകം ഏരിയ പ്രസിഡണ്ടും ജില്ലാ കമ്മിറ്റിയംഗവുമാണ്. കുണ്ടംകുഴി ക്ഷീരോദ്പാദക സഹകരണസംഘം ജീവനക്കാരനാണ്. നിരവധി സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം ബേളന്തടുക്ക ബ്രാഞ്ചിലെ അംഗമാണ്. മുന്‍ ഗ്രാമ പഞ്ചായത്തംഗം ബി. സാവിത്രിയാണ് ഭാര്യ. മക്കള്‍: രാജേഷ്, വിധുബാല. മരുമകന്‍: രവീന്ദ്രന്‍.

Related Articles
Next Story
Share it