ഓണ്‍ലൈന്‍ തട്ടിപ്പ് എന്ന കുരുക്ക്
സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡും സൈബര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുകയും മറ്റു വിദ്യാര്‍ത്ഥികളെ അക്കൗണ്ട് എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാര്‍ത്ഥികളെ മധ്യപ്രദേശ് പൊലീസ് വടകരയില്‍ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. ഇവരുടെ അക്കൗണ്ടില്‍ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുവഴി തട്ടിയെടുത്തതായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി കേസില്‍ കുടുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു എന്നുള്ളതാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഭോപ്പാലില്‍ റജിസ്റ്റര്‍ […]
സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡും സൈബര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുകയും മറ്റു വിദ്യാര്‍ത്ഥികളെ അക്കൗണ്ട് എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാര്‍ത്ഥികളെ മധ്യപ്രദേശ് പൊലീസ് വടകരയില്‍ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. ഇവരുടെ അക്കൗണ്ടില്‍ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുവഴി തട്ടിയെടുത്തതായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി കേസില്‍ കുടുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു എന്നുള്ളതാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഭോപ്പാലില്‍ റജിസ്റ്റര്‍ […]
സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡും സൈബര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുകയും മറ്റു വിദ്യാര്‍ത്ഥികളെ അക്കൗണ്ട് എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാര്‍ത്ഥികളെ മധ്യപ്രദേശ് പൊലീസ് വടകരയില്‍ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. ഇവരുടെ അക്കൗണ്ടില്‍ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുവഴി തട്ടിയെടുത്തതായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി കേസില്‍ കുടുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു എന്നുള്ളതാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഭോപ്പാലില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് വടകര സ്വദേശികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ മാത്രമാണ് തട്ടിപ്പിന്റെ ഗൗരവം വിദ്യാര്‍ത്ഥികളും വീട്ടുകാരും തിരിച്ചറിയുന്നത്. സമാന തട്ടിപ്പില്‍ കുടുങ്ങിയ, കേരളത്തില്‍ നിന്നുള്ള 2 കോളേജ് വിദ്യാര്‍ത്ഥികള്‍ 9 മാസത്തിലേറെയായി പഞ്ചാബിലെ പട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇതിന് പുറമെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത തട്ടിപ്പ് കേസുകളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നിന്നും കുറേയധികം പേരും ഇതിനകം മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മൊഹാലിയില്‍ ഡോക്ടറെ കബളിപ്പിച്ച സൈബര്‍ സംഘം 61.82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് വടകരയില്‍ നിന്നുള്ളവരെ അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ മാര്‍ച്ചില്‍ മെഡിക്കല്‍ കോളേജ് പൊലീസും സമാന തട്ടിപ്പിന് അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം ഇരുപതിലേറെ വിദ്യാര്‍ത്ഥികളാണ് ഈ വിധത്തില്‍ അക്കൗണ്ട് കൈമാറ്റത്തിന് പിടിയിലായത്. സൈബര്‍ തട്ടിപ്പുകാര്‍ക്കു പുറമെ ഹവാല പണമിടപാടുകാരും വിദ്യാര്‍ത്ഥികളെ സമാന രീതിയില്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവരെ ഓണ്‍ലൈന്‍ ട്രേഡിങ്, ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് എന്നിവയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നത്. മാഫിയാ സംഘങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. സാധാരണക്കാരായ ആളുകളെയും വിദ്യാര്‍ത്ഥികളെയും പാര്‍ടൈം ജോലി ചെയ്തു നല്ല സമ്പാദ്യം ഉണ്ടാക്കാം എന്ന തരത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കി അവരെക്കൊണ്ട് ബാങ്ക് അക്കൗണ്ടും പുതിയ സിം മാഫിയ കാര്‍ഡും ഉണ്ടാക്കി ഇത്തരം സംഘങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി പ്രേരിപ്പിക്കുക എന്നതാണ് ഇവര്‍ ആദ്യമായി ചെയ്യുന്നത്. ഇങ്ങനെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ സിമ്മും നല്‍കുന്നവര്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെ പ്രതിഫലമായി നല്‍കാറുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഭവിഷത്തുകളെ കുറിച്ച് അറിയാതെയാണ് പലരും ഇതില്‍ ചെന്നുചാടുന്നത്. ഒരാളുടെ ബാങ്ക് അക്കൗണ്ട് വേറെ ഒരാള്‍ക്ക് കൈകാര്യം ചെയ്താലും ആ ബാങ്ക് അക്കൗണ്ടിലൂടെ നടക്കുന്ന കൈമാറ്റങ്ങള്‍ക്ക് അക്കൗണ്ടിന്റെ ഉടമ ഉത്തരവാദിയായിരിക്കും എന്നത് സാധാരണക്കാരായ ആളുകള്‍ക്ക് പോലും അറിയുന്ന കാര്യമാണ്. എന്നിട്ടും അഭ്യസ്തവിദ്യരായ ന്യൂജനറേഷന്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ചെന്നുചാടുന്നു എന്നത് പണം പണം എളുപ്പം ഉണ്ടാക്കാനുള്ള ഒരു വഴിയായി അവര്‍ ഇതിനെ കാണുന്നു.
ഞാന്‍ കാസര്‍കോട് ഡി.സി.ആര്‍.ബിയില്‍ ഡി.വൈ.എസ്.പി ആയിരിക്കുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള സംഘങ്ങളെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പല മേലുദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടും അനന്തര നടപടികള്‍ ഉണ്ടായില്ല എന്നതാണ് വസ്തുത. 2017ല്‍ ഞാന്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ പശ്ചിമ ബംഗാളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട് നിന്ന് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ആ ചെറുപ്പക്കാരനും ഇതേപോലെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ സിം കാര്‍ഡും സ്വന്തം പേരില്‍ ഉണ്ടാക്കുകയും അത് തുച്ഛമായ വിലക്ക് ഇത്തരത്തിലുള്ള സംഘത്തില്‍പെട്ട ഒരാള്‍ക്ക് കൈമാറുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് അയാളെ അന്വേഷിച്ച് പശ്ചിമബംഗാളില്‍ നിന്നുള്ള പൊലീസ് വരുന്ന സമയത്താണ് താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വ്യാപ്തി അയാള്‍ തിരിച്ചറിയുന്നത്. അയാളെ അന്വേഷിച്ചു വന്ന പൊലീസുകാരോട് കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം മനസ്സിലാവുന്നത്. ഇത്തരക്കാരില്‍ നിന്ന് ശേഖരിച്ച മൊബൈല്‍ നമ്പറിലൂടെ പലതരത്തിലുള്ള ഓണ്‍ലൈന്‍ വ്യാജ ബിസിനസുകളുടെ പരസ്യം എസ്.എം.എസ് ആയും വാട്‌സ്ആപ്പ് മെസ്സേജ് ആയും ആദ്യം നല്‍കുന്നു. അവര്‍ ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നല്‍കിയ പരസ്യം ഇങ്ങനെയായിരുന്നു. -താങ്കള്‍ ഒരു ഭാഗ്യവാനാണ്. ഞങ്ങളുടെ കമ്പനിയുടെ ഈ മാസത്തെ ലക്കി ഡ്രോ താങ്കളെ തേടി എത്തിയിരിക്കുന്നു. താങ്കള്‍ ചെയ്യേണ്ടത് ഇതില്‍ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് 99,999 രൂപ അയച്ചാല്‍ മാരുതിയുടെ 12 ലക്ഷം രൂപ വരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ താങ്കള്‍ക്ക് സ്വന്തമാക്കാം' എന്നായിരുന്നു പരസ്യം. ഈ പരസ്യം അവരുടെ കൈവശമുള്ള ഡാറ്റയിലുള്ള എല്ലാ മൊബൈല്‍ നമ്പറിലേക്കും അയക്കുന്നു. പരസ്യം കിട്ടിയ പശ്ചിമ ബംഗാളിലെ ഒരു പാവപ്പെട്ട കര്‍ഷകന്‍ അയാളുടെ അക്കൗണ്ടില്‍ നിന്ന് ഇതില്‍ പറയുന്ന അക്കൗണ്ടിലേക്ക് പ്രസ്തുത തുക അയച്ചുകൊടുക്കുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് അനുമോദനങ്ങളും മറ്റും അറിയിച്ചുകൊണ്ട് മൂന്നോ നാലോ മെസ്സേജുകള്‍ അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്നതോടുകൂടി സന്തോഷം ഇരട്ടിച്ചു. കാറിന് വേണ്ടി ഒരാഴ്ച സമയം നല്‍കണമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. ഒരാഴ്ച കാത്തുനിന്ന വ്യക്തി തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് കണക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ സമയത്തൊക്കെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതില്‍ നിരാശനായ പാവം കര്‍ഷകന്‍ ആത്മഹത്യാക്കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഈ ബാങ്ക് അക്കൗണ്ട് ഉടമയെ തേടി കാസര്‍കോട്ട് എത്തുന്നത്.
ഇതേകാലയളവില്‍ തന്നെ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ റെയ്ഡ് ചെയ്ത സമയം. 15ലധികം സിംകാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളുമായി ഒരാളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേക്കാളും ഭീകരമായ രീതിയിലാണ് ഇപ്പോള്‍ പുതിയ തട്ടിപ്പ് അരങ്ങേറി കൊണ്ടിരിക്കുന്നത്. എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന മോഹവുമായി നടക്കുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ടും പാസ്ബുക്കും കൈക്കലാക്കിയ ശേഷം ഈ സംഘങ്ങള്‍ ആ അക്കൗണ്ടിലേക്ക് മറ്റു പലരെയും കബളിപ്പിച്ച് പണം നിക്ഷേപിക്കുകയും ഓണ്‍ലൈന്‍ കൈമാറ്റം വഴി അവര്‍ ഈ അക്കൗണ്ടില്‍ നിന്നും പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വരുന്ന തുകയ്ക്ക് നല്ല കമ്മീഷന്‍ നല്‍കാമെന്നാണ് അവരുടെ മോഹന വാഗ്ദാനം. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന പണം മറ്റുള്ളവരുടെ അക്കൗണ്ട് ഹാക്ക് ചെയ്‌തോ, അതുമല്ലെങ്കില്‍ മറ്റുള്ളവരെ പുതിയ ബിസിനസിന് വേണ്ടി പ്രലോഭിപ്പിച്ചോ ആയിരിക്കും. പണം നഷ്ടപ്പെട്ട ആളുകള്‍ പൊലീസില്‍ പരാതി നല്‍കുന്നതോടെ ജയിലറകള്‍ക്കുള്ളില്‍ ആകുന്നത് അക്കൗണ്ടും മൊബൈല്‍ നമ്പറും പണത്തിനുവേണ്ടി നല്‍കിയ ആളുകളായിരിക്കും. ഇതിന്പുറമെ നമ്മുടെ നാട്ടില്‍ നിന്ന് ആയിരക്കണക്കിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയച്ച് വിദേശത്തു നിന്നുള്ള പണം ഹവാലയായി കൈമാറ്റം ചെയ്യുന്നതിനും, ഓണ്‍ലൈന്‍ ട്രേഡിംഗിന്റെയും ഗാംബ്ലിങ്ങിന്റെയും സൈറ്റുകള്‍ ഹാക്ക് ചെയ്ത പണം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പിന്നീട് ഈ അക്കൗണ്ടുകളില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന തരത്തിലുള്ള പുതിയ തട്ടിപ്പുകളും നിര്‍ബാധം തുടരുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ മലയാളികളായ ചെറുപ്പക്കാരും കണ്ണികള്‍ ആകുന്നു എന്നത് ഏറെ സങ്കടകരമാണ്.
ചൈനക്കാരുടെ നേതൃത്വത്തില്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ പല മലയാളികളും ചെന്ന് ചാടിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് ട്രാന്‍സ്ഫര്‍ നടത്തിയതിന് ഡല്‍ഹിയിലും പൂനയിലും ആന്ധ്രപ്രദേശിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന അക്കൗണ്ടുകള്‍ ഉണ്ടാക്കുന്ന സമയത്ത് അവര്‍ ആവശ്യപ്പെടുന്നത് ഗള്‍ഫില്‍ ആക്ടിവേഷന്‍ ലഭിക്കുന്ന ജിയോ, എയര്‍ടെല്‍ എന്നീ സിമ്മുകള്‍ ആയിരിക്കണം ബാങ്ക് അക്കൗണ്ടിനോടൊപ്പം നല്‍കേണ്ടത് എന്നാണ്. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി എടുക്കുന്ന സിം കാര്‍ഡുകളുമായി ലിങ്ക് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ചൈനക്കാരുടെ നേതൃത്വത്തില്‍ ഇത്തരം തട്ടിപ്പ് നടത്തുന്ന കേന്ദ്രങ്ങളില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ ചൈനക്കാരും ഇന്ത്യക്കാരും ശ്രീലങ്കക്കാരുമായി ധാരാളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം ദുബായ് കേന്ദ്രീകരിച്ചുള്ള ഇത്തരം തട്ടിപ്പുകള്‍ക്ക് അല്‍പം കുറവുണ്ടായിട്ടുണ്ടെങ്കിലും തായ്‌വാന്‍, കമ്പോഡിയ തുടങ്ങി പല രാജ്യങ്ങളിലും ഇപ്പോഴും ഈ തട്ടിപ്പ് സജീവമായി നടന്നുവരുന്നുണ്ട്. ഇത്തരം ബിസിനസുകളിലേക്ക് ഡാറ്റ എന്‍ട്രി ചെയ്യുക എന്ന ജോലി വാഗ്ദാനം നല്‍കി പലരെയും അങ്ങോട്ടേക്ക് ആകര്‍ഷിക്കുകയും ചെയ്തുവരുന്നുണ്ട്. ഇതിനു പുറമെ ഇത്തരം ജോലികളിലേക്ക് മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്ന് മനുഷ്യക്കടത്തും സജീവമായി നടക്കുന്നുണ്ടന്നൊണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളോ അതിന്റെ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യാതിരിക്കുക, നമ്മുടെ പേരിലുള്ള സിം കാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക എന്നിവയാണ്. ബാങ്ക് അക്കൗണ്ടുകളോ സിം കാര്‍ഡുകളോ മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തിയിട്ടുണ്ടെങ്കിലോ, കൈമാറിയിട്ടുണ്ടെങ്കിലോ അതത് ബാങ്കുകളില്‍ ചെന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ഒട്ടും വൈകിക്കാതെ ആവശ്യമായ അപേക്ഷ സമര്‍പ്പിക്കണം. ഒപ്പം അത്തരത്തിലുള്ള സിംകാര്‍ഡുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യാനും മറക്കരുത്.
ഓര്‍ക്കുക! ഒരാളും മറ്റൊരാള്‍ക്ക് വെറുതെ പണം നല്‍കില്ല. എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തട്ടിപ്പിന്റേത് ആയിരിക്കും. ഇത്തരത്തില്‍ പണം ഇരട്ടിപ്പിക്കാം എന്ന രീതിയിലും നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് എന്ന രീതിയിലുമുള്ള മെസേജുകള്‍ തട്ടിപ്പുകാരുടെ ചൂണ്ട മാത്രമാണെന്ന് തിരിച്ചറിയുക. അധ്വാനിച്ച് ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ രുചി വേറെ തന്നെയാണ്.
-അബ്ദുല്‍ റഹീം സി.എ.
(റിട്ട. ഡി.വൈ.എസ്.പി)