മുള്ളേരിയയിലെ ഫോട്ടോഗ്രാഫര്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: ഫോട്ടോഗ്രാഫറെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്ക കാരിയാട്ടെ പരേതനായ ആനന്ദനായക്കിന്റെയും ശാരദയുടെയും മകന്‍ മുള്ളേരിയയിലെ ആര്‍.കെ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ പ്രവീണ്‍(33) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30നും 11 മണിക്കും ഇടയിലാണ് സംഭവം. പ്രവീണിന്റെ ഭാര്യയും ഒരുകുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ സിറ്റൗട്ടില്‍ ഇറങ്ങിയപ്പോഴാണ് പ്രവീണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: മമത. ഏകമകള്‍: തന്‍വിക. സഹോദരങ്ങള്‍: പ്രസാദ്, പ്രശാന്ത്, പ്രദീപ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ […]

ബദിയടുക്ക: ഫോട്ടോഗ്രാഫറെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്ക കാരിയാട്ടെ പരേതനായ ആനന്ദനായക്കിന്റെയും ശാരദയുടെയും മകന്‍ മുള്ളേരിയയിലെ ആര്‍.കെ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ പ്രവീണ്‍(33) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30നും 11 മണിക്കും ഇടയിലാണ് സംഭവം. പ്രവീണിന്റെ ഭാര്യയും ഒരുകുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ സിറ്റൗട്ടില്‍ ഇറങ്ങിയപ്പോഴാണ് പ്രവീണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: മമത. ഏകമകള്‍: തന്‍വിക. സഹോദരങ്ങള്‍: പ്രസാദ്, പ്രശാന്ത്, പ്രദീപ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it