ഉണ്ണിത്താനുമൊന്നിച്ചുള്ള ഫോട്ടോ ഒരുവര്‍ഷം മുമ്പ് എടുത്തത്; മുസ്ലിംലീഗ് കള്ളപ്രചരണം നടത്തുന്നു-അസീസ് കടപ്പുറം

കാസര്‍കോട്: ഒരു വര്‍ഷംമുമ്പ് പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി താന്‍ സംസാരിക്കുമ്പോളെടുത്ത ഫോട്ടോയ്ക്ക് താഴെ 'അസീസ് കടപ്പുറം കോണ്‍ഗ്രസിലേക്ക്' എന്ന് പറഞ്ഞ് യു.ഡി.എഫ് സൈബര്‍ പോരാളികള്‍ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം. ഇതുസംബന്ധിച്ച് പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.തിരഞ്ഞെടുപ്പില്‍ തോല്‍വി മണത്തറിഞ്ഞ മുസ്ലിംലീഗ് സൈബര്‍ പോരാളികള്‍ തനിക്കെതിരെ വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണ്. എന്റെ വാട്‌സാപ്പ് നമ്പറില്‍ മോര്‍ഫ് ചെയ്ത വ്യാജ കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. […]

കാസര്‍കോട്: ഒരു വര്‍ഷംമുമ്പ് പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി താന്‍ സംസാരിക്കുമ്പോളെടുത്ത ഫോട്ടോയ്ക്ക് താഴെ 'അസീസ് കടപ്പുറം കോണ്‍ഗ്രസിലേക്ക്' എന്ന് പറഞ്ഞ് യു.ഡി.എഫ് സൈബര്‍ പോരാളികള്‍ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം. ഇതുസംബന്ധിച്ച് പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ തോല്‍വി മണത്തറിഞ്ഞ മുസ്ലിംലീഗ് സൈബര്‍ പോരാളികള്‍ തനിക്കെതിരെ വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണ്. എന്റെ വാട്‌സാപ്പ് നമ്പറില്‍ മോര്‍ഫ് ചെയ്ത വ്യാജ കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷ മേഖയില്‍ ചിലയിടങ്ങളില്‍ പ്രിന്റ് ചെയ്ത് ഒരോ വീട്ടിലും കയറി വ്യാജ വാര്‍ത്ത കുറിപ്പുകള്‍ വിതരണം ചെയ്യുന്നു. പരാജയം മുന്നില്‍കണ്ട് മാനസിക വെപ്രാളത്തിലാണ് ഒരോ മണിക്കൂറുകളിലും ഇത്തരം കള്ള പ്രചരണങ്ങള്‍ നടത്തുന്നത്. ഇത്തരം കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കും-അസീസ് കടപ്പുറം വ്യക്തമാക്കി.

Related Articles
Next Story
Share it