കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ ക്യാമറയില്‍ പകര്‍ത്തുകയും തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് പ്രവര്‍ത്തകരായ പ്രമോദ് കെ. റാം, സാജിദ് പടന്നക്കാട് എന്നിവര്‍ക്കെതിരെയാണ് കേസ്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി എന്നിവര്‍ ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോയാണ് അനുവാദമില്ലാതെ പ്രചരിപ്പിച്ചത്. ഡിസംബര്‍ […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ ക്യാമറയില്‍ പകര്‍ത്തുകയും തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് പ്രവര്‍ത്തകരായ പ്രമോദ് കെ. റാം, സാജിദ് പടന്നക്കാട് എന്നിവര്‍ക്കെതിരെയാണ് കേസ്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി എന്നിവര്‍ ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോയാണ് അനുവാദമില്ലാതെ പ്രചരിപ്പിച്ചത്. ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഷുക്കൂറും ബഷീറും ചായ കുടിക്കാനായി പടന്നക്കാട്ടെ ഒരു ഹോട്ടലില്‍ കയറിയിരുന്നു. ഇരുവരും ചായ കുടിച്ചുകൊണ്ടിരിക്കെ ഈ രംഗം ക്യാമറയില്‍ രഹസ്യമായി പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ ഷുക്കൂറും കോണ്‍ഗ്രസ് നേതാവായ ബഷീര്‍ ആറങ്ങാടിയും മുന്നണികളിലെ തിരഞ്ഞെടുപ്പ് രഹസ്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്നുവെന്ന രീതിയിലായിരുന്നു പ്രചാരണം. ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചില യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബഷീറും ഷുക്കൂറും കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles
Next Story
Share it