ജയിലിലുള്ള കാപ്പ കേസ് പ്രതിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി; സൂക്ഷിച്ചത് മലദ്വാരത്തില്‍

കാഞ്ഞങ്ങാട്: കാപ്പ കേസില്‍ നാടു കടത്തിയിട്ടും നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ യുവാവില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു. ചെമ്മട്ടംവയല്‍ ജില്ലാ ജയിലില്‍ കഴിയുന്ന തൃക്കരിപ്പൂര്‍ വടക്കന്‍ കൊവ്വല്‍ സ്വദേശി മുഹമ്മദ് സുഹൈലി(24)ല്‍ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സുഹൈലിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. കാപ്പ കേസിലെ പ്രതിയായതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൈ കാലുകള്‍ക്ക് സ്വയം […]

കാഞ്ഞങ്ങാട്: കാപ്പ കേസില്‍ നാടു കടത്തിയിട്ടും നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ യുവാവില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു. ചെമ്മട്ടംവയല്‍ ജില്ലാ ജയിലില്‍ കഴിയുന്ന തൃക്കരിപ്പൂര്‍ വടക്കന്‍ കൊവ്വല്‍ സ്വദേശി മുഹമ്മദ് സുഹൈലി(24)ല്‍ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സുഹൈലിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. കാപ്പ കേസിലെ പ്രതിയായതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൈ കാലുകള്‍ക്ക് സ്വയം മുറിവേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് തിരികെ കാഞ്ഞങ്ങാട് ജയിലിലെത്തിച്ചത്. ഈ സമയത്ത് ഷൂവിന്റെ അടി ഭാഗത്ത് രഹസ്യമായി മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചാണ് ജയിലിനകത്തേക്ക് കടത്തിയതെന്ന് സംശയിക്കുന്നു. ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയമുയര്‍ന്നതോടെ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it