പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ വ്യാഴാഴ്ച ആരംഭിക്കും

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നാളെ ആരംഭിക്കും. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒന്നാം പ്രതി എച്ചിലടുക്കത്തെ എ. പീതാംബരന്‍, എച്ചിലടുക്കത്തെ സി.ജെ. സജി ജോര്‍ജ്, തളിപ്പറമ്പ് ചപ്പാരപ്പടവിലെ കെ.എം. സുരേഷ്, ഓട്ടോ ഡ്രൈവര്‍ എച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍, കല്ല്യോട്ടെ ജി. ഗിജിന്‍, ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ട് പ്ലാക്കാതൊട്ടിയില്‍ ആര്‍. ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിന്‍, പാക്കം […]

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നാളെ ആരംഭിക്കും. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒന്നാം പ്രതി എച്ചിലടുക്കത്തെ എ. പീതാംബരന്‍, എച്ചിലടുക്കത്തെ സി.ജെ. സജി ജോര്‍ജ്, തളിപ്പറമ്പ് ചപ്പാരപ്പടവിലെ കെ.എം. സുരേഷ്, ഓട്ടോ ഡ്രൈവര്‍ എച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍, കല്ല്യോട്ടെ ജി. ഗിജിന്‍, ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ട് പ്ലാക്കാതൊട്ടിയില്‍ ആര്‍. ശ്രീരാഗ്, കുണ്ടംകുഴി മലാങ്കാട്ടെ എ. അശ്വിന്‍, പാക്കം വെളുത്തോളിയിലെ എ. സുബീഷ്, തന്നിത്തോട്ടെ എം. മുരളി, ടി. രജ്ഞിത്, പ്രദീപ് എന്ന കുട്ടന്‍, ആലക്കോട്ടെ ബി. മണികണ്ഠന്‍, സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, ഉദുമ ഏരിയ കമ്മിറ്റിയംഗം രാഘവന്‍ വെളുത്തോളി, കെ.വി. ഭാസ്‌കരന്‍, ഗോപകുമാര്‍, പി.വി. സന്ദീപ്, എ. ബാലകൃഷ്ണന്‍ തുടങ്ങി 24 പ്രതികളാണ് ഈ കേസിലുള്ളത്. ഇതില്‍ 17 പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 270 സാക്ഷികളാണ് ഈ കേസിലുള്ളത്. സി.ബി.ഐക്ക് വേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും. മുന്‍ എം.എല്‍.എ അടക്കം 10 പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് ഈയിടെ സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സി.കെ. ശ്രീധരനാണ്. അഡ്വ.പി.കെ വര്‍ഗീസ്, അഡ്വ.സോജന്‍ മൈക്കിള്‍, അഡ്വ.ടോം ജോസ്, അഡ്വ.ഉദയബാനു, അഡ്വ.അഭിഷേക് കുര്യന്‍ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത്.

Related Articles
Next Story
Share it