പീപ്പിള്‍സ് മെഗാ ഫെസ്റ്റ് ശ്രദ്ധേയമായി

കുറ്റിക്കോല്‍: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നാലുദിവസങ്ങളിലായി നടന്ന പീപ്പിള്‍സ് മെഗാ ഫെസ്റ്റ് -ഓപ്പണ്‍ എക്‌സിബിഷന്‍ 2കെ23 സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ച പരിപാടി നാലാം ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നു.സമാപന സമ്മേളനം സൊസൈറ്റി പ്രസിഡണ്ട് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു.ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍ മുഖ്യാതിഥിയായി. […]

കുറ്റിക്കോല്‍: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നാലുദിവസങ്ങളിലായി നടന്ന പീപ്പിള്‍സ് മെഗാ ഫെസ്റ്റ് -ഓപ്പണ്‍ എക്‌സിബിഷന്‍ 2കെ23 സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ച പരിപാടി നാലാം ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നു.
സമാപന സമ്മേളനം സൊസൈറ്റി പ്രസിഡണ്ട് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍ മുഖ്യാതിഥിയായി. കര്‍ഷകര്‍ക്കുള്ള ഉപഹാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എ. വിജയന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ എം ലത'ിക, എം. വിനോദ് കുമാര്‍, കെ.വി സജിത്ത്, സ്റ്റാഫ് സെക്രട്ടറി ബിന്ദു കെ. നായര്‍, എം. സുരേന്ദ്രന്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. യദുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവേശനകവാടം രൂപകല്‍പന ചെയ്ത സനല്‍ പാടിക്കാനത്തിന് എം. അനന്തന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യുദ്ധചിത്രങ്ങള്‍ പ്രദര്‍ശനം ഒരുക്കിയ മധു ചീമേനിക്കും ഉപഹാരം നല്‍കി.

Related Articles
Next Story
Share it