പി.ഡി.പി പദയാത്ര നടത്തി

കാസര്‍കോട്: നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ, മലയാളികള്‍ മഅ്ദനിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മണ്ഡലംതല പദയാത്രയുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക നയിച്ച പദയാത്ര ചെര്‍ക്കളയില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് പി.എം. സുബൈര്‍ പടുപ്പ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പദയാത്ര ഇന്ദിരാനഗര്‍, നാലാംമൈല്‍, സന്തോഷ്‌നഗര്‍, നായന്മാര്‍മൂല, വിദ്യാനഗര്‍, അണങ്കൂര്‍, നുള്ളിപ്പാടി, പഴയ ബസ്സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പദയാത്ര പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. […]

കാസര്‍കോട്: നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ, മലയാളികള്‍ മഅ്ദനിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മണ്ഡലംതല പദയാത്രയുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക നയിച്ച പദയാത്ര ചെര്‍ക്കളയില്‍ പി.ഡി.പി ജില്ലാ പ്രസിഡന്റ് പി.എം. സുബൈര്‍ പടുപ്പ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പദയാത്ര ഇന്ദിരാനഗര്‍, നാലാംമൈല്‍, സന്തോഷ്‌നഗര്‍, നായന്മാര്‍മൂല, വിദ്യാനഗര്‍, അണങ്കൂര്‍, നുള്ളിപ്പാടി, പഴയ ബസ്സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പദയാത്ര പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജാസിം പൊസോട്ട്, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, ഇബ്രാഹിം ത്വാഖ, ഉസ്മാന്‍ ഉദുമ, ഇബ്രാഹിം കോളിയടുക്കം, എം.എ. കളത്തൂര്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ശംസു ബദിയടുക്ക, ഉബൈദ് മുട്ടുന്തല, ബാബു നെട്ടണിഗെ, മിര്‍ഷാദ് മഞ്ചേശ്വരം, മൊയ്തു ബേക്കല്‍ ഹദ്ദാദ്, ഖാലിദ് ബാഷ, സിദ്ദീഖ് മഞ്ചത്തടുക്ക, കുഞ്ഞിക്കോയ തങ്ങള്‍, ഹസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് ആലംപാടി, ഫാറൂഖ് മുനിയൂര്‍, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് മുക്കൂര്‍, മൊയ്തു ബദിയടുക്ക, മുഹമ്മദ് കര്‍ണൂര്‍, അക്ബര്‍ മഞ്ചത്തടുക്ക, അഫ്‌സര്‍ മള്ളംകൈ, ജിതീഷ് ഉളിയത്തടുക്ക, ആസിഫ് പൊസോട്ട് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
കാസര്‍കോട് മണ്ഡലം സെക്രട്ടറി സയ്യിദ് പൂക്കോയ തങ്ങള്‍ മഞ്ഞംപാറ സ്വാഗതവും അബ്ദുല്ല ഊജംതൊടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it