മഞ്ഞം പൊതിക്കുന്നില്‍ വിനോദ സഞ്ചാരികള്‍ക്കായി ഗുഹയിലെ പാത തുറന്നു

കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്നിന്റെ താഴ്‌വരയിലെ ഗുഹയിലേക്കുള്ള സഞ്ചാരപാത പുന:സ്ഥാപിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയാണിത്. അജാനൂര്‍ പഞ്ചായത്ത് പത്താംവാര്‍ഡിലെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയില്‍ വകയിരുത്തിയാണ് നിര്‍മിച്ചത്. ആനന്ദാശ്രമം-ഗുഹ റോഡ് എന്ന പേരും റോഡിന് നല്‍കി. കോണ്‍ക്രീറ്റ് റോഡാണ് നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി തുറന്ന് കൊടുത്തത്. പ്രശസ്തമായ ആനന്ദാശ്രമത്തോടു ചേര്‍ന്നു നില്‍ക്കുന്ന മഞ്ഞംപൊതി കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പാറക്കെട്ടുകള്‍ തുരന്ന് നിര്‍മിച്ച മൂന്ന് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിലെത്തുന്ന വിദേശികളുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് ശുദ്ധജല സമൃദ്ധമായ ഈ […]

കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്നിന്റെ താഴ്‌വരയിലെ ഗുഹയിലേക്കുള്ള സഞ്ചാരപാത പുന:സ്ഥാപിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹയാണിത്. അജാനൂര്‍ പഞ്ചായത്ത് പത്താംവാര്‍ഡിലെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയില്‍ വകയിരുത്തിയാണ് നിര്‍മിച്ചത്. ആനന്ദാശ്രമം-ഗുഹ റോഡ് എന്ന പേരും റോഡിന് നല്‍കി. കോണ്‍ക്രീറ്റ് റോഡാണ് നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി തുറന്ന് കൊടുത്തത്. പ്രശസ്തമായ ആനന്ദാശ്രമത്തോടു ചേര്‍ന്നു നില്‍ക്കുന്ന മഞ്ഞംപൊതി കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പാറക്കെട്ടുകള്‍ തുരന്ന് നിര്‍മിച്ച മൂന്ന് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിലെത്തുന്ന വിദേശികളുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് ശുദ്ധജല സമൃദ്ധമായ ഈ ഗുഹകള്‍. മഞ്ഞംപൊതി കുന്നിലേക്കും വീരമാരുതി ക്ഷേത്രത്തിലേക്കും എളുപ്പമെത്താവുന്ന വഴിയാണ് യാഥാര്‍ത്ഥ്യമായത്. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ശ്രീദേവി അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it