സി.പി.എമ്മില്‍ അമ്പലപ്പുഴ വിവാദം കത്തുന്നു; മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത അമ്പലപ്പുഴ വിവാദം സി.പി.എമ്മില്‍ കത്തുന്നു. മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയില്‍ രണ്ടംഗ കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും അടങ്ങുന്ന കമ്മീഷനാണ് പരാതി അന്വേഷിക്കുക. അതേസമയം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരന്‍. പക്ഷേ അത് […]

തിരുവനന്തപുരം: നിയമഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത അമ്പലപ്പുഴ വിവാദം സി.പി.എമ്മില്‍ കത്തുന്നു. മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയില്‍ രണ്ടംഗ കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും അടങ്ങുന്ന കമ്മീഷനാണ് പരാതി അന്വേഷിക്കുക.

അതേസമയം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരന്‍. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി.സുധാകരനെതിരായ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാന സമിതിയിലും സുധാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചത്.

പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമാണ് സുധാകരനെ ചൊടിപ്പിച്ചതെന്നാണ് സൂചന. സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തില്‍ സലാമിനെതിരെ പോസ്റ്റര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. എസ്.ഡി.പി.ഐ.ക്കാരനായിട്ടുളള ഒരാളാണ് സലാം എന്നതടക്കമുള്ള വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പല പ്രചാരണങ്ങളും ഉണ്ടായിട്ടും ഇതിനെ പ്രതിരോധിക്കാനോ, മറുപടി നല്‍കാനോ ജി.സുധാകരന്‍ തയ്യാറായിരുന്നില്ല.

Related Articles
Next Story
Share it