ഉന്നതവിജയം നേടിയവര്‍ക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അനുമോദനം

പാലക്കുന്ന്: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായ മിടുക്കികളെ ഉദുമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ കണ്ണംകുളത്തെ കെ. ഐശ്വര്യ, മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.കോം പരീക്ഷയില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ഉദയമംഗലത്തെ ബി. ഹരിത, മോണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ജീനോമിക് സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ബാരയിലെ സ്മിത (ഭര്‍ത്താവ് ഏറ്റുവാങ്ങി). സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കരിപ്പോടിയിലെ സുനില എന്നിവരെയാണ് അനുമോദിച്ചത്.പ്രസിഡണ്ട് […]

പാലക്കുന്ന്: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായ മിടുക്കികളെ ഉദുമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ കണ്ണംകുളത്തെ കെ. ഐശ്വര്യ, മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.കോം പരീക്ഷയില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ഉദയമംഗലത്തെ ബി. ഹരിത, മോണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ജീനോമിക് സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ബാരയിലെ സ്മിത (ഭര്‍ത്താവ് ഏറ്റുവാങ്ങി). സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കരിപ്പോടിയിലെ സുനില എന്നിവരെയാണ് അനുമോദിച്ചത്.
പ്രസിഡണ്ട് പി. ലക്ഷ്മി ഉപഹാരങ്ങള്‍ നല്‍കി. വൈസ് പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ദേവദാസ്, ജനപ്രതിനിധികളായ പി. സുധാകരന്‍, സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ഹാരിസ് അങ്കക്കളരി, കെ. വിനയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ, സീനിയര്‍ ക്ലര്‍ക്കുമാരായ കെ.വി. രതി, എം. അനിത സംസാരിച്ചു.

Related Articles
Next Story
Share it