ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗം റിമാണ്ടില്‍
ആദൂര്‍: ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗത്തെ കോടതി റിമാണ്ട് ചെയ്തു. മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി (58)യെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മുഹമ്മദ് കുഞ്ഞി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി.ഐ എ. അനില്‍കുമാറിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്നലെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ […]

ആദൂര്‍: ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗത്തെ കോടതി റിമാണ്ട് ചെയ്തു. മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി (58)യെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മുഹമ്മദ് കുഞ്ഞി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി.ഐ എ. അനില്‍കുമാറിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്നലെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് കുഞ്ഞി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
മുഹമ്മദ്കുഞ്ഞിയെ മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കേസിലെ മറ്റ് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.