റോഡരികില്‍ മാലിന്യം തള്ളാനെത്തിയ വാഹനം പഞ്ചായത്ത് അധികൃതര്‍ പിടികൂടി

ബദിയടുക്ക: റോഡരികില്‍ മാലിന്യം തള്ളാനെത്തിയ വാഹനം പഞ്ചായത്ത് അധികൃതര്‍ പിടികൂടി. ചെര്‍ക്കള-ബദിയടുക്ക സംസ്ഥാന പാതയിലെ ചെര്‍ളടുക്കയില്‍ ഇന്നലെയാണ് സംഭവം. റോഡരികിലും ജനവാസ മേഖലയിലും മാലിന്യങ്ങള്‍ തള്ളുന്നത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു. ഇതോടെ മാലിന്യം തള്ളാനെത്തുന്ന വാഹനം നാട്ടുകാരില്‍ ചിലര്‍ നിരീക്ഷിച്ച് വരികരികയായിരുന്നു. അതിനിടെയാണ് കോഴി അറവ് മാലിന്യവും മലിനജലവും തള്ളാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വാഹനം തടഞ്ഞുവെച്ച് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രന്‍, അസി.സെക്രട്ടറി എം. വിജയന്‍, ശരത്ത് എന്നിവരുടെ നേതൃത്വത്തില്‍ […]

ബദിയടുക്ക: റോഡരികില്‍ മാലിന്യം തള്ളാനെത്തിയ വാഹനം പഞ്ചായത്ത് അധികൃതര്‍ പിടികൂടി. ചെര്‍ക്കള-ബദിയടുക്ക സംസ്ഥാന പാതയിലെ ചെര്‍ളടുക്കയില്‍ ഇന്നലെയാണ് സംഭവം. റോഡരികിലും ജനവാസ മേഖലയിലും മാലിന്യങ്ങള്‍ തള്ളുന്നത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു. ഇതോടെ മാലിന്യം തള്ളാനെത്തുന്ന വാഹനം നാട്ടുകാരില്‍ ചിലര്‍ നിരീക്ഷിച്ച് വരികരികയായിരുന്നു. അതിനിടെയാണ് കോഴി അറവ് മാലിന്യവും മലിനജലവും തള്ളാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വാഹനം തടഞ്ഞുവെച്ച് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രന്‍, അസി.സെക്രട്ടറി എം. വിജയന്‍, ശരത്ത് എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി വാഹനം പിടിച്ചെടുക്കുകയും ഡ്രൈവര്‍ മാന്യ കാര്‍മാറിലെ അഭിഷേകി(23)നെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കേസെടുക്കുകയുമായിരുന്നു. മാലിന്യം തള്ളാനെത്തിയ ഓമ്‌നി വാന്‍ കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50,000രൂപ പിഴ അടക്കണമെന്നും അല്ലാത്ത പക്ഷം പിടിച്ചെടുത്ത വാഹനം പൊതുലേലം ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles
Next Story
Share it