വയല്‍ നികത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മാണം തടഞ്ഞതിന് പിന്നാലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി; നിയമപോരാട്ടം മുറുകിയതോടെ വീട് നിര്‍മാണത്തിന് അനുമതി നല്‍കി ഹൈക്കോടതിവിധി, പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും ആര്‍.ഡി.ഒക്കും നോട്ടീസ്

കാഞ്ഞങ്ങാട്: വയല്‍ നികത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മാണം തടഞ്ഞതിന് പിന്നാലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇതോടെ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍ നായിലെ വി.എം റാസിഖ് നിയമയുദ്ധത്തിലൂടെ ഹൈക്കോടതിയില്‍ നിന്ന് വീട് നിര്‍മാണത്തിന് അനുകൂലമായ വിധി സമ്പാദിച്ചു. വീട് നിര്‍മാണത്തിനെതിരെ പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി റദ്ദാക്കി. വീട് നിര്‍മാണവുമായി റാസിഖിന് മുന്നോട്ടുപോകാമെന്ന് കോടതി ഉത്തരവിട്ടു. വി.എം റാസിഖ് നല്‍കിയ റിട്ട് ഹരജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും ആര്‍.ഡി.ഒക്കും […]

കാഞ്ഞങ്ങാട്: വയല്‍ നികത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മാണം തടഞ്ഞതിന് പിന്നാലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇതോടെ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍ നായിലെ വി.എം റാസിഖ് നിയമയുദ്ധത്തിലൂടെ ഹൈക്കോടതിയില്‍ നിന്ന് വീട് നിര്‍മാണത്തിന് അനുകൂലമായ വിധി സമ്പാദിച്ചു.
വീട് നിര്‍മാണത്തിനെതിരെ പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി റദ്ദാക്കി. വീട് നിര്‍മാണവുമായി റാസിഖിന് മുന്നോട്ടുപോകാമെന്ന് കോടതി ഉത്തരവിട്ടു. വി.എം റാസിഖ് നല്‍കിയ റിട്ട് ഹരജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും ആര്‍.ഡി.ഒക്കും നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി. നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സ്റ്റോപ്പ് മെമ്മോ റദ്ദാക്കുന്നതെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 15നാണ് റാസിഖിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയ ശേഷം കൊടി നാട്ടിയത്. വയല്‍ നികത്തിയാണ് വീട് നിര്‍മിച്ചതെന്നരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ റാസിഖിന്റെ വീട് നിര്‍മാണത്തിന് പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തറ നിര്‍മിച്ചത്. വില്ലേജ് ഓഫീസര്‍ വീട് നിര്‍മാണത്തിന് തടസമില്ലെന്ന് റാസിഖിനെ അറിയിച്ചിരുന്നു. ഇതിനിടെ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇട്ട കല്ലും മണ്ണും നീക്കിയാല്‍ സ്റ്റേ നീക്കം ചെയ്യാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതേ തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും സി.പി.എം പ്രാദേശികനേതാക്കളെത്തി തടഞ്ഞു. വിവരമറിഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സി.പി.എം നേതാക്കളുടെ നടപടി ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Related Articles
Next Story
Share it